# സ്വപ്‌നത്തിലെ ക്രിസ്തുമസ് സഫലമായി!!! ലണ്ടനില്‍ ആഘോഷമാക്കി അഹാനയും കുടുംബവും

- Link: https://ml.b4blaze.com/film-news/ahana-krishna-london-christmas-celebration
- Published: 2023-12-27T13:24:10+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള യുവ താരമാണ് നടി അഹാന കൃഷ്ണകുമാര്‍. താരത്തിന്റെ കുടുബവും
ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. കുടുംബത്തിന്റെ വിശേഷങ്ങള്‍ സോഷ്യലിടത്ത് വൈറലാകാറുണ്ട്.
ഇപ്പോഴിതാ അഹാനയുടെ ക്രിസ്തുമസ് ആഘോഷമാണ് ശ്രദ്ധേയമാകുന്നത്.

ലണ്ടനിലാണ് ഇത്തവണ അഹാനയും കുടുംബവും ക്രിസ്തുമസ് ആഘോഷമാക്കിയത്. ആഘോഷത്തിന്റെ നിരവധി
ചിത്രങ്ങള്‍ അഹാന പങ്കുവച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ സ്വപ്‌നം കണ്ട ക്രിസ്തുമസ്
ആഘോഷം ഇപ്പോള്‍ സഫലമായെന്ന് അഹാന പറയുന്നു.
  എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകളും നേര്‍ന്നാണ്
താരകുടുബം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കൃഷ്ണകുമാര്‍, അഹാനയുടെ സഹോദരിമാരും 
തങ്ങളുടെ സോഷ്യല്‍മീഡിയ പേജുകളില്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ കൃഷ്ണകുമാറിന്റെ പരാമര്‍ശം വിവാദമായിരുന്നു. വീട്ടിലെ പണിക്കാര്‍ക്ക് കുഴി
കുത്തി കഞ്ഞി കൊടുത്തിരുന്നെന്ന് അഭിമാനത്തോടെ നൊസ്റ്റാള്‍ജിയ പങ്കുവച്ചിരുന്നു. അത്
കാണുമ്പോള്‍ തനിക്ക് കൊതിയാവുന്നെന്നും പറഞ്ഞായിരുന്നു താരത്തിന്റെ കുറിപ്പ്. താരത്തിന്റെ
പരാമര്‍ശത്തിനെതിരെ നടപടിയെടുത്തിരുന്നു. പിന്നാലെ അഹാനയുടെയും ദിയയുടെയും പോസ്റ്റുകള്‍ക്ക്
പിന്നാലെ സൈബര്‍ ആക്രമണങ്ങളും നേരിട്ടിരുന്നു.  കഞ്ഞി കുടിക്കല്‍ പരാമര്‍ശം വിവാദമായെങ്കിലും
താരകുടുംബത്തിന്റെ പ്രിയപ്പെട്ട ഭക്ഷണം കഞ്ഞിയാണ്. ലണ്ടനിലെത്തിയപ്പോഴും താരകുടുംബം
കഞ്ഞിയുണ്ടാക്കി. അഹാന കഞ്ഞിയുണ്ടാക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ലണ്ടനില്‍
നിന്നും വാങ്ങിയ അരി കൊണ്ട് ഇലക്ട്രിക്ക് അടുപ്പില്‍ അഹാന കഞ്ഞിയുണ്ടാക്കി. നാട്ടില്‍
നിന്നും കൊണ്ടുവന്ന അച്ചാറുമുണ്ട്.
