# ഈ  ചോദ്യങ്ങൾ എന്നോട് അല്ല ചോദിക്കേണ്ടത് അത് അച്ഛനോട് വേണം ചോദിക്കാൻ അഹാന പറയുന്നു 

- Link: https://ml.b4blaze.com/film-news/ahana-krishnakumar-about-the-social-meedia-question
- Published: 2023-07-03T09:51:18+05:30
- Author: B4blaze News Desk

സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ആണ് നടൻ കൃഷ്‌ണകുമാറും, കുടുംബവും, അച്ഛന്റെ രാഷ്ട്രീയ
നിലപാടുകക്ക് വിശദീകരണം നൽകേണ്ടത് താൻ അല്ലെന്നും അതിനു അച്ഛന് മാത്രമേ കഴിയൂ എന്ന്
വെളിപ്പെടുത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാർ, അച്ഛന്റെ രാഷ്ട്രീയ നിലപടുകകളെ  
കുറിച്ചുള്ള ചോദ്യങ്ങൾ തന്റെ സോഷ്യൽ മീഡിയിൽ അക്കൗണ്ടിൽ കൂടിയാണ് ചോദിക്കുക ഇതിനോടാണ്
താരം ഇപ്പോൾ പ്രതികരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/ahana1.jpg?resize
=1080%2C964&ssl=1)

എന്തിനാണ് ഇങ്ങനെ ഇവർ തന്നോട് ചോദിക്കുന്നത്, അച്ഛൻ എന്തെങ്കിലും മറുപടി പറയുമ്പോൾ 
തന്നോടാണ് എല്ലാവരും അതിനുള്ള ചോദ്യവുമായി എത്തുന്നത് അഹാന കൃഷ്ണ കുമാർ പറയുന്നു, അച്ഛനമ്മമാരുടെയും,
മക്കളുടെയും സാമൂഹിക വീക്ഷണം ഒരുപോലെ ആകണമെന്നുണ്ട്, ഓരോരുത്തർക്കും അവരുടേതായ നിലപാടുകൾ
ഉണ്ട് അഹാന പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/ahana2.jpg?resize
=1080%2C1349&ssl=1)

അച്ഛന്റെ നിലപടുകൾ ഒന്നും ഞങ്ങൾക്ക് മക്കൾക്ക് അറിയില്ല അദ്ദേഹം ഞങ്ങളുമായി ആലോചിക്കാറില്ല,
സാധാരണ വെത്യസ്ത അഭിപ്രയമുള്ള പ്രഗത്ഭരും മറ്റു വ്യക്തികളോട്, മക്കളോട് ഈ ചോദ്യം ചോദിക്കാറില്ല,
ഞാൻ ഒരു തുടക്കകാരി ആയതുകൊണ്ടായിരിക്കും ഇങ്ങനെ ചോദ്യങ്ങൾ എന്നിൽ  എത്തുന്നത്,അച്ഛൻ
പറഞ്ഞതിന്റെ വിശദീകരണം വേണമെങ്കിൽ അത് അച്ഛനോട് തന്നെ ചോദിക്കണം അഹാന കൃഷ്ണകുമാർ പറയുന്നു.
എനിക്ക് ലഭിച്ച ഈ ഒരു അവസരം അച്ഛൻ അഭിനേതാവ് ആയതുകൊണ്ട് കിട്ടിയതല്ല അഹാന കൂട്ടിച്ചേർത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/ahana3.jpg?resize
=1080%2C1350&ssl=1)
