# ആരാധകര്‍ കാത്തിരുന്ന ഗാനവുമായി അഹാന കൃഷ്ണകുമാര്‍ എത്തി..!!

- Link: https://ml.b4blaze.com/film-news/ahana-krishnakumar-new-song-video
- Published: 2022-02-21T10:03:48+05:30
- Author: Rahul

അച്ഛന്‍ കൃഷ്ണകുമാര്‍ സഞ്ചരിച്ച പാതയിലൂടെ തന്നെ അഭിനയ മേഖലയില്‍ എത്തിയ നടിയാണ് അഹാന
കൃഷ്ണകുമാര്‍. എന്നാല്‍ ഒരു നടി എന്ന ലേബലില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയുന്നതല്ല
അഹാനയുടെ ഉള്ളിലെ കഴിവുകള്‍. സംവിധായിക, ഗായിക, കണ്ടന്റ് ക്രിയേറ്റര്‍, നര്‍ത്തകി തുടങ്ങി
ഒരുപാട് മേഖലകളില്‍ താരം ഇനിതോടകം തന്നെ ശോഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ആരാധകര്‍ ഏറെ 
നാളായി കാത്തിരിക്കുന്ന ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് അഹാന.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/ahana-300x169.jpg?
resize=1010%2C569&ssl=1)

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പ് എന്ന സിനിമയിലെ പകലിരവുകളാം എന്ന് തുടങ്ങുന്ന
പാട്ടാണ് താരം ആലപിച്ചിരിക്കുന്നത്. ഗാനം ആലപിക്കുന്നതിന്റെ വീഡിയോ താരം തന്റെ സോഷ്യല്‍
മീഡിയ അക്കൗണ്ട് വഴി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ദീപിക
പദുകോണിന്റെ ഏറ്റവും പുതിയ ചിത്രമായ ഗെഹരായിയാനിലെ ഗാനം ആലപിച്ച് അഹാന എത്തിയിരുന്നു.

[https://www.instagram.com/tv/CaL9PWOlEOL/?utm_source=ig_web_copy_link](https://www.instagram.com/tv/CaL9PWOlEOL/?utm_source=ig_web_copy_link)

ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമ ഇറങ്ങി
കുറച്ച് നാളുകള്‍ പിന്നിട്ടെങ്കിലും മലയാളികള്‍ ഇന്നും മൂളിനടക്കുന്ന ഒരു ഗാനമാണ് കുറുപ്പ്
എന്ന സിനിമയിലെ പകലിരവുകളാം എന്ന ഗാനം. അഹാന ഉള്‍പ്പെടെ നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തില്‍
എല്ലാവരും സെലിബ്രിറ്റികളാണ്.

![Krishna Kumar](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Krishna-
Kumar-239x300.jpg?resize=882%2C1107&ssl=1)

എല്ലാവരേയും യൂട്യൂബ് ചാനല്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും
എല്ലാവര്‍ക്കും പരിചിതമാണ്. അമ്മ സിന്ധുവിന്റെ യൂട്യൂബ് വീഡിയോയില്‍ അഹാന ഈ ഗാനം പ്രാക്ടീസ്
ചെയ്യുന്ന ഭാഗം കണ്ടത് മുതല്‍ എന്നാണ് ഞങ്ങള്‍ക്ക് വേണ്ടി ഈ ഗാനം പാടിത്തരിക എന്ന് 
ചോദിക്കുകയായിരുന്നു ആരാധകര്‍.

 
