# ഐന്ദ്രില ശര്‍മ്മ അന്തരിച്ചു: നടി അവസാന പോസ്റ്റ് സമര്‍പ്പിച്ചത് കാമുകന്

- Link: https://ml.b4blaze.com/film-news/aindrila-sharma-passes-away
- Published: 2022-11-20T18:57:05+05:30
- Author: Gargi

ബംഗാളി നടി ഐന്ദ്രില ശര്‍മ്മ (24) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നാം
തീയതിയാണ് ഐന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍
കഴിഞ്ഞിരുന്ന ഐന്ദ്രിലയ്ക്ക് ഒന്നിലേറെ ഹൃദയാഘാതങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായ ഐന്ദ്രിലയുടെ
തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി സിടി സ്‌കാന്‍ റിപ്പോര്‍ട്ടുസൂചന നല്‍കിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/bengali.jpg?resize
=533%2C709&ssl=1)

പക്ഷാഘാതം ഉണ്ടാകുന്നതിന് ഒരു ദിവസം മുമ്പ്, ഒക്ടോബര്‍ 31 ന് നടി തന്റെ അവസാന ഇന്‍സ്റ്റാഗ്രാം
പോസ്റ്റ് പങ്കിട്ടു, അത് അവളുടെ കാമുകന്‍ സബ്യസാചി ചൗധരിക്ക് സമര്‍പ്പിച്ചു.

>  
> View this post on Instagram
>  
> [A post shared by Aindrila Sharma (@aindrila.sharma)](https://www.instagram.com/p/CkX85zsvPQ0/?utm_source=ig_embed&utm_campaign=loading)

ചിത്രത്തില്‍ ഐന്ദ്രിലയും സബ്യസാചിയും ഒരുമിച്ച് നില്‍ക്കുന്നത് കാണാം. ‘ജീവിക്കാനുള്ള
എന്റെ കാരണം’ (ബംഗാളിയില്‍ എഴുതിയത്) ജന്മദിനാശംസകള്‍ @sabyasachi_3110′ എന്ന അടിക്കുറിപ്പോടെയാണ്
നടി പോസ്റ്റ് പങ്കിട്ടത്. കമന്റ് വിഭാഗത്തില്‍ ഇപ്പോള്‍ നടിക്കുള്ള ആദരാഞ്ജലികള്‍ കൊണ്ട്
നിറഞ്ഞിരിക്കുകയാണ്. അര്‍ബുദരോഗത്തെ രണ്ടുതവണയാണ് ഐന്ദ്രില അതിജീവിച്ചത്. ഝുമുര്‍ എന്ന
പരിപാടിയിലൂടെ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ച ഐന്ദ്രില ജിബോണ്‍ ജ്യോതി, ജിയോന്‍ 
കത്തി തുടങ്ങിയ പരിപാടികളിലൂടെ ജനപ്രീതി നേടി. ചില ഓ.ടി.ടി. പ്രോജക്ടുകളുടെ ഭാഗവുമായിരുന്നു
ഐന്ദ്രില.അടുത്തിടെ പുറത്തിറങ്ങിയ ഭാഗര്‍ എന്ന വെബ്സീരീസിലും ഐന്ദ്രില ഭാഗമായിരുന്നു.
