# വ്യക്തി ജീവിതം എന്നും സ്വകാര്യമാക്കി വെക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഐശ്വര്യയും അഭിഷേകും

- Link: https://ml.b4blaze.com/film-news/aishwarya-and-abhishek
- Published: 2024-07-28T08:15:45+05:30
- Author: Devika Rahul

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. കഴിഞ്ഞ കുറേ മാസങ്ങളായി
അഭിഷേകിന്റേയും ഐശ്വര്യയുടേയും ആരാധകരെ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വന്നു
കൊണ്ടിരിക്കുന്നത്. ഐശ്വര്യയും അഭിഷേകും പിരിഞ്ഞതായാണ് ഈ അടുത്ത് വരുന്ന റിപ്പോര്‍ട്ടുകളിൽ
ഒക്കെ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍
വിവാഹ മോചനം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന ചര്‍ച്ചകള്‍ അഭിഷേക് ബച്ചനെ സാരമായി
തന്നെ ബാധിച്ചിട്ടുണ്ടെന്നതാണ്. തന്റെ വ്യക്തി ജീവിതം ചര്‍ച്ചയാകുന്നത് അഭിഷേക് ബച്ചന്
അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്. തനിക്കും ഐശ്വര്യയ്ക്കും ഇടയിലുള്ളത് സോഷ്യല്‍ മീഡിയയിലെ
ചര്‍ച്ചാ വിഷയമായി മാറിയത് അഭിഷേകിനെ കുപിതനാക്കിയിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്ന
റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്ന ഡിവോഴ്സ്
റൂമറുകളില്‍ യാതൊരു സ്ഥിരീകരണവും ഇതുവരെയും പുറത്ത് വന്നിട്ടില്ല. എന്നാൽ പക്ഷെ ഇതിനിടെ
ആരാധകര്‍ക്ക് ആശ്വാസം പകരുന്ന ചില സംഭവങ്ങളും അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസം അഭിഷേക്
ബച്ചൻ പുതിയൊരു കാര്‍ വാങ്ങിയിരുന്നു. കാറിന്റെ നമ്പറാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ
നേടിയിരിക്കുന്നത് ഇപ്പോൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/aiswarya1.jpg?resize
=908%2C621&ssl=1)

5050 ആണ് അഭിഷേകിന്റെ പുതിയ കാറിന്റെ നമ്പര്‍. ഇത് ഐശ്വര്യയുടെ ഇഷ്ട നമ്പര്‍ ആണെന്നാണ്
ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഐശ്വര്യയുമായി അഭിഷേകിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നതുള്ളതിന്റെ
സൂചനയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം അഭിഷേക് ബച്ചന്റെ അമ്മ ജയ ബച്ചനും സഹോദരി
ശ്വേത ബച്ചനുമായി ഐശ്വര്യ റായ്ക്കുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വേര്‍ പിരിയലിലേക്ക് എത്തിയതെന്നായിരുന്നു
റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
പ്രകാരം ഐശ്വര്യ റായും അഭിഷേകും ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഐശ്വര്യ തന്റെ
മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. പൊതുവേദികളിലടക്കം അഭിഷേകിന്റെ കുടുംബം
ഐശ്വര്യയോടും ആരാധ്യയോടും അകലം പാലിക്കുന്നതായും സോഷ്യല്‍ മീഡിയ ആരോപണങ്ങള്‍ ഉയര്‍ന്നു
വന്നിരുന്നു. പാരീസ് ഫാഷന്‍ വീക്കിലടക്കം ഐശ്വര്യയേയും ആരാധ്യയേയും ജയയും ശ്വേതയും 
അവഗണിച്ചതായും സോഷ്യല്‍ മീഡിയ നേരത്തെ ആരോപിച്ചിരുന്നു. വിവാഹ മോചന റിപ്പോര്‍ട്ടുകള്‍ക്ക്
ശക്തി പകര്‍ന്നു കൊണ്ടായിരുന്നു ആനന്ദ് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും കല്യാണത്തിനിടെയുണ്ടായ
സംഭവങ്ങള്‍ വരുന്നത്. വിവാഹത്തിന് ബച്ചന്‍ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. എന്നാല്‍
ഇവര്‍ക്കൊപ്പം ഐശ്വര്യ റായും മകളുമുണ്ടായിരുന്നില്ല. അഭിഷേക് ബച്ചന്‍ തന്റെ കുടുംബത്തോടൊപ്പം
വന്നപ്പോള്‍ ഐശ്വര്യ റായ് മകൾ ആരാധ്യയുടെ കൂടെയായിരുന്നു വന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/aiswarya3.jpg?resize
=625%2C480&ssl=1)

എല്ലാവരും ചേര്‍ന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നില്ല. ഇതെല്ലാം വിവാഹ മോചന വാര്‍ത്തകള്‍ക്ക്
കരുത്ത് പകരുന്നതായിരുന്നു. മാസങ്ങളായി വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ നാളിതുവരെ ഐശ്വര്യയോ അഭിഷേകോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ
വ്യക്തി ജീവിതം എന്നും സ്വകാര്യമാക്കി വെക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഐശ്വര്യയും അഭിഷേകും.
ബച്ചന്‍ കുടുംബവും അങ്ങനെ തന്നെ. ഇതുവരേയും തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് 
അധികമൊന്നും ഐശ്വര്യയും അഭിഷേകും സംസാരിച്ചിരുന്നില്ല. ഇത്ര വലിയ വിവാദം നടക്കുമ്പോഴും
പ്രതികരിക്കാതിരുന്നതും അതിനാലാണെന്നാണ് കരുതപ്പെടുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ 
റായും വിവാഹിതരാകുന്നത്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം സിനിമാ ലോകവും ആരാധകരും
ആഘോഷമാക്കിയ സംഭവങ്ങളാണ്. ഇരുവരും ഒരുമിച്ചെത്തുന്ന നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍
വൈറലായി മാറാറുണ്ട്. അഭിഷേകിനും ഐശ്വര്യയ്ക്കും ഇടയിലുള്ള പരസ്പര ബഹുമാനവും പ്രണയവുമെല്ലാം
പലപ്പോഴും ആരാധകര്‍ക്ക് മാതൃകയും പ്രചോദനവുമായി മാറാറുണ്ട്. സിനിമാ പ്രേക്ഷകർ എന്നും
ആരാധനയോടെ കാണുന്ന നടിയാണ് ഐശ്വര്യ റായ്. പലപ്പോഴും മറ്റ് സിനിമാ താരങ്ങള്‍ക്ക് ലഭിക്കാത്ത
ഒരു ബഹുമാനം ഐശ്വര്യ റായ്ക്ക് പൊതുസമൂഹത്തില്‍ ലഭിക്കാറുണ്ട് എന്നതാണ് വാസ്തവം. വെള്ളിത്തിര
സമ്മാനിച്ച പ്രൗഢിയുടെ നിറപ്പകിട്ടില്‍ മതിമറക്കാതെ സ്വന്തം പാരമ്പര്യത്തിന് വിലകല്‍പ്പിക്കുന്ന
ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് ഐശ്വര്യ റായ്. അത് തന്നെയാണ് ആരാധകര്‍ക്ക് നടിയോടുള്ള
മമതയ്ക്ക് കാരണവും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/aiswarya-rai.jpg?
resize=960%2C540&ssl=1)

അനാവശ്യ വിവാദങ്ങളില്‍ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്ന ഐശ്വര്യ റായിയെ മുംബൈയിലെ 
പൊതുവേദികളില്‍ പോലും അധികം കാണാറില്ല. സിനിമയ്ക്കൊപ്പം കുടുംബ ജീവിതത്തിനും ഐശ്വര്യ
റായ് ഇന്ന് വലിയ പ്രാധാന്യം നല്‍കുന്നു. എന്നാൽ പക്ഷെ വിവാഹത്തിന് ശേഷമുള്ള കുടുംബ 
ജീവിതം അത്ര സന്തോഷകരമല്ലെങ്കിലും കരിയറിൽ നടി എന്ന നിലയിൽ സന്തോഷിക്കാൻ ഉള്ള വക ഐശ്വര്യ
റായ്ക്കുണ്ട്. കുറച്ച് കാലം സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു ഐശ്വര്യ
റായ്. പിന്നീട് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് മണി രത്നം സംവിധാനം ചെയ്ത
തമിഴിലെ സൂപ്പർ ഹിറ്റ് സിനിമയായ പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ വൻ തിരിച്ച് വരവ്
നടത്തി.
