# ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയിലെ ‘മന്ദാരപ്പൂവേ…’ പ്രമോ ഗാനം

- Link: https://ml.b4blaze.com/film-news/aishwarya-lakshmi-kumari-mandarapoove-promo-song
- Published: 2022-10-14T20:07:38+05:30
- Author: Gargi

ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മല്‍ 
സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കുമാരി’യിലെ മന്ദാരപ്പൂവേ ഗാനത്തിന്റെ
പ്രൊമോ പുറത്തുവിട്ടു. ആവണി മല്‍ഹാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ 
വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

https://youtu.be/6Ddh69Jw0WQ

ഫ്രഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിര്‍മല്‍
സഹദേവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനു വേണ്ടി സുപ്രിയ
മേനോന്‍ അവതരിപ്പിക്കുന്ന ‘കുമാരി’ ഒക്ടോബര്‍ 28ന് മാജിക് ഫ്രെയിംസ് തിയേറ്ററുകളില്‍
എത്തിക്കുന്നു. കുമാരി’.കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന നായിക കുമാരിയുടെ
കഥാപാത്രത്തെയാണ് ഐശ്വര്യാ ലക്ഷ്മി അവതരിപ്പിക്കുന്നത്. രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്,
ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍,
തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kumari.jpg?resize
=1280%2C720&ssl=1)

ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ
സഹനിര്‍മാണം. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം. എഡിറ്റര്‍ ആന്‍ഡ് കളറിസ്റ്റ് ശ്രീജിത്ത്
സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഹാരിസ്
ദേശം, മേക്ക്അപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയര്‍, ലിറിക്‌സ് കൈതപ്രം,
ജ്യോതിസ് കാശി, ജോ പോള്‍, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലന്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍
ജേക്സ് ബിജോയ്, മണികണ്ഠന്‍ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാല്‍ ടോം ഫിലിപ്പ്,
സ്റ്റണ്ട്സ് ദിലീപ് സുബ്ബരായന്‍, സൗണ്ട് മിക്സിങ് അരവിന്ദ് മേനോന്‍, സൗണ്ട് ഡിസൈന്‍
സിങ്ക് മീഡിയ, സ്റ്റില്‍സ് സഹല്‍ ഹമീദ്, ഡിസൈന്‍ ഓള്‍ഡ് മംഗ്‌സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്
വിപിന്‍ കുമാര്‍, മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത് , പി ആര്‍ ഓ: എ.എസ്.ദിനേശ്,
പ്രതീഷ് ശേഖര്‍.
