# തെലുങ്കിലേക്ക് ചുവടുവച്ച് ഐശ്വര്യലക്ഷ്മി! അരങ്ങേറ്റ ചിത്രം ആക്ഷന്‍ ത്രില്ലര്‍

- Link: https://ml.b4blaze.com/film-news/aishwarya-lakshmi-telugu-movie
- Published: 2022-06-10T00:11:01+05:30
- Author: Anu

ആക്ഷന്‍ ത്രില്ലറിലൂടെ തെലുങ്കിലേക്ക് ചുവടുവച്ച് ഐശ്വര്യലക്ഷ്മി. സത്യദേവ് നായകാവുന്ന
തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഗോഡ്‌സെയില്‍ ഐശ്വര്യയാണ് നായിക. ഐശ്വര്യയുടെ തെലുങ്ക്
അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.
  രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള
ചിത്രത്തിന്റെ രചനയും സംവിധാനവും ഗോപി ഗണേഷ് പട്ടാഭിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളിലെ
അഴിമതിക്കെതിരെ പോരാടുന്ന നായകനാണ് ചിത്രത്തില്‍ സത്യദേവിന്റേത്. ജിയ ശര്‍മ്മ, ബ്രഹ്‌മാജി,
താണികെല്ല ഭരണി, ഗാനഹാഹു കൊനിഡേല, സിജ്ജു മേനോന്‍, വര്‍ഗീസ്, പൃഥ്വി രാജ്, നോയല്‍ സീന്‍,
പ്രിയദര്‍ശിനി, ചൈതന്യ കൃഷ്ണ, പവന്‍ സന്തോഷ്, ഗുരു ചരണ്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നത്.  സി കെ സ്‌ക്രീന്‍സിന്റെ ബാനറില്‍ സി കല്യാണ്‍ ആണ് നിര്‍മ്മാണം.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സി വി റാവു, സംഗീതം സാന്‍ഡി അഡ്ഡങ്കി, ഛായാഗ്രഹണം സുരേഷ്
സാരംഗം, എഡിറ്റിംഗ് സാഗര്‍ ഉണ്ടഗണ്ഡ്‌ല, കലാസംവിധാനം ബ്രഹ്‌മ കടാലി, സംഘട്ടനം നാഭ, 
പിആര്‍ഒ വംശി കാക. ജൂണ്‍ 17ന് ചിത്രം തിയറ്ററുകളില്‍ എത്തും.
