# ഐശ്വര്യ ലക്ഷ്മി പ്രണയത്തിൽ! നിങ്ങൾക്കിത് ഗോസിപ്പായും എടുക്കാമെന്ന് വിഷ്ണു വിശാൽ

- Link: https://ml.b4blaze.com/film-news/aishwarya-lekshmi-in-love-says-vishnu-vishal
- Published: 2022-11-29T14:00:29+05:30
- Author: Ajay

മലയാളികളുടെ പ്രിയപ്പെട്ട യുവനടി ഐശ്വര്യ ലക്ഷ്മി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി
നടൻ വിഷ്ണു വിശാൽ. തനിക്ക് ഐശ്വര്യ പ്രണയത്തിലാണെന്ന് സംശയം തോന്നാനുണ്ടായ കാരണവും 
വിഷ്ണു പറയുന്നുണ്ട്. അതേ സമയം വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ഗാട്ട
കുസ്തി എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്
നൽകിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യം പറഞ്ഞത്.

 ഗാട്ട കുസ്തിയുടെ ചിത്രീകരണത്തിനിടെയുള്ള ഐശ്വര്യയുടെ ഫോൺ ഉപയോഗത്തെ കുറിച്ചാണ് നടൻ
പറയുന്നത്. ഓരോ ഷോട്ടും കഴിഞ്ഞാലുടൻ ഐശ്വര്യ ലക്ഷ്മി ആദ്യം ഓടുന്നത് ഫോൺ നോക്കാനാണെന്നും
പ്രണയമുള്ളവരോ അല്ലെങ്കിൽ ആരിൽ നിന്നോ എന്തോ പ്രതീക്ഷിക്കുന്നവരോ മാത്രമാണ് ഇത്തരത്തിൽ
ഒരു ഷോട്ട് കഴിഞ്ഞാലുടൻ ഫോൺ നോക്കാൻ പോവുകയുള്ളുവെന്നാണ് വിഷ്ണു വിശാൽ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/gattaa.jpg?resize
=1280%2C720&ssl=1)

അതേ സമയം തനിക്ക് ഭാര്യയുള്ളത് ഞാൻ ഭാര്യയോട് സംസാരിക്കാൻ മൊബൈൽ അധികമായി ഉപയോഗിക്കാറുണ്ട്.
അങ്ങനെ നോക്കുകയാണെങ്കിൽ ഐശ്വര്യ ലക്ഷ്മി റിലേഷൻഷിപ്പിലാണ് എന്നാണ് തനിക്ക് തോന്നിയത്.
താൻ ഐശ്വര്യയെ നിരീക്ഷിച്ചപ്പോൾ മനസിലായതും അതാണെന്നും
 വിഷ്ണു വിശാൽ പറഞ്ഞു. കൂടാതെ
നിങ്ങൾക്കിത് ഗോസിപ്പായും എടുക്കാം എന്നാണ് നടൻ പറഞ്ഞിരിക്കുന്നത്.എന്നാൽ വിഷ്ണു പറയുന്നത്
കേട്ട് ചിരിയോടെ ഇരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി .
