# പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി ഇനി ‘കുമാരി’: ത്രില്ലെര്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

- Link: https://ml.b4blaze.com/film-news/aishwarya-lekshmi-kumari-poster-released
- Published: 2022-10-08T16:16:01+05:30
- Author: Gargi

മിസ്റ്ററി ത്രില്ലെര്‍ ചിത്രം കുമാരിയുടെ മോഷന്‍ പോസ്റ്റര്‍ റിലീസായി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ
ബാന്നറില്‍ സുപ്രിയാ മേനോന്‍ അവതരിപ്പിക്കുന്ന കുമാരിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്
നിര്‍മല്‍ സഹദേവാണ്. ഒക്ടോബര്‍ 28 നാണ് കുമാരി റിലീസാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kumari.jpg?resize
=1280%2C720&ssl=1)

രണത്തിനു ശേഷം നിര്‍മല്‍ സംവിധാനം ചെയ്യുന്ന കുമാരിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
ഫസല്‍ ഹമീദിനോടൊപ്പം നിര്‍മല്‍ സഹദേവുമാണ്. ഇല്ലിമലക്കാട്ടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട്
എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന നായിക കുമാരിയുടെ കഥാപാത്രം ഐശ്വര്യാ ലക്ഷ്മിയാണ്
അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ,സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ് ,ജിജു
ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്‍, സ്വാസിക എന്നിവര്‍ അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/895876a6-6c7f-4ac9-
86bd-7cf229b84e09.jpeg?resize=900%2C1600&ssl=1)

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്,
ജേക്‌സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ
ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം. ഡയറക്ടര്‍
ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റര്‍ ആന്‍ഡ് കളറിസ്റ്റ് ശ്രീജിത്ത്
സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഹാരിസ്
ദേശം, മേക്ക്അപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയര്‍, ലിറിക്സ് കൈതപ്രം,
ജ്യോതിസ് കാശി, ജോ പോള്‍, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലന്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍
ജേക്‌സ് ബിജോയ്, മണികണ്ഠന്‍ അയ്യപ്പാ, വി എഫ് എക്‌സ് സനന്ത് ടി ജി, വിശാല്‍ ടോം ഫിലിപ്പ്,
സ്റ്റണ്ട്‌സ് ദിലീപ് സുബ്ബരായന്‍, സൗണ്ട് മിക്‌സിങ് അരവിന്ദ് മേനോന്‍, സൗണ്ട് ഡിസൈന്‍
സിങ്ക് മീഡിയ, സ്റ്റില്‍സ് സഹല്‍ ഹമീദ്, ഡിസൈന്‍ ഓള്‍ഡ് മംഗ്സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്
വിപിന്‍ കുമാര്‍, മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത് , പി ആര്‍ ഓ: എ.എസ്.ദിനേശ്,
പ്രതീഷ് ശേഖര്‍.

 
