# ‘പട്ടുടുത്ത് വന്നതും’ ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയിലെ വീഡിയോ ഗാനം പുറത്തു വിട്ടു

- Link: https://ml.b4blaze.com/film-news/aishwarya-lekshmi-kumari-video-song-released
- Published: 2022-11-04T21:31:39+05:30
- Author: Gargi

ഷൈന്‍ ടോം ചാക്കോയും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന കുമാരി മികച്ച വിജയം
നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവന്നിരിക്കുകയാണ്. പട്ടുടുത്ത്
വന്നതും എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം
നിര്‍വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. അതുല്‍ നറുകര, ശ്രീഹരി തറയില്‍, അറിവ്
എന്നിവര്‍ ചേര്‍ന്ന് വരികള്‍ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അറിവ്, അതുല്‍
നറുകര, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍
ശ്രദ്ധ നേടിക്കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/KUMARI-5.jpg?resize
=1200%2C628&ssl=1)

സുരഭി ലക്ഷ്മി, സ്വാസിക, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, തന്‍വി റാം, ശിവജിത് പദ്മനാഭന്‍,
രാഹുല്‍ മാധവ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ
ബാനറില്‍ സുപ്രിയ മേനോന്‍ അവതരിപ്പിക്കുന്ന കുമാരി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് 
ഫ്രെയിംസ് കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നു. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറില്‍ 
ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് തുടങ്ങിയവര്‍ ആണ്
ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല,
ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം.

ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി -എബ്രഹാം, എഡിറ്റര്‍ ആന്‍ഡ് കളറിസ്റ്റ് -ശ്രീജിത്ത് സാരംഗ്,
പ്രൊഡക്ഷന്‍ ഡിസൈനര്‍ -ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ -ഹാരിസ് ദേശം,
മേക്ക്അപ്പ് -അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം -സ്റ്റെഫി സേവിയര്‍, ലിറിക്സ് -കൈതപ്രം,
ജ്യോതിസ് കാശി, ജോ പോള്‍, ചീഫ് അസ്സോസിയേറ്റ് -ബോബി സത്യശീലന്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍-
ജേക്‌സ് ബിജോയ്, മണികണ്ഠന്‍ അയ്യപ്പാ, വി എഫ് എക്‌സ് -സനന്ത് ടി ജി, വിശാല്‍ ടോം ഫിലിപ്പ്,
സ്റ്റണ്ട്‌സ് -ദിലീപ് സുബ്ബരായന്‍, സൗണ്ട് മിക്‌സിങ് -അരവിന്ദ് മേനോന്‍, സൗണ്ട് ഡിസൈന്‍-
സിങ്ക് മീഡിയ, സ്റ്റില്‍സ് -സഹല്‍ ഹമീദ്, ഡിസൈന്‍ -ഓള്‍ഡ് മങ്ക്‌സ്, ഡിസ്ട്രിബൂഷന്‍-
ഹെഡ് ബബിന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് -വിപിന്‍ കുമാര്‍, പി ആര്‍ ഒ -പ്രതീഷ് ശേഖര്‍.
ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് കുമാരി.
