# അര്‍ജുന്‍ ദാസിനൊപ്പമുള്ള ഫോട്ടോ!!! എല്ലാം തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

- Link: https://ml.b4blaze.com/film-news/aishwarya-lekshmi-new-post
- Published: 2023-01-12T19:17:56+05:30
- Author: Anu

മായാനദിയിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയയാളാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍
തുടങ്ങി ഇപ്പോള്‍ തമിഴകത്തെയും ശ്രദ്ധേയമായ നായികയാണ് ഐശ്വര്യ. കഴിഞ്ഞ ദിവസം ഐശ്വര്യ
പങ്കുവച്ച ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരം പ്രണയത്തിലാണ് എന്ന രീതിയിലാണ്
വാര്‍ത്തകള്‍ പ്രചരിച്ചത്.

നടന്‍ അര്‍ജുന്‍ ദാസിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരുന്നത്.
 ഹാര്‍ട്ട്
ഇമോജി പങ്കുവച്ചാണ് താരം ഫോട്ടോ പങ്കുവച്ചത്. ചിത്രം കണ്ടപ്പോള്‍ തന്നെ ആരാധകലോകം ഞെട്ടിയിരുന്നു.
പോസ്റ്റിന് താഴെ സെലിബ്രിറ്റികളടക്കം കമന്റ് ചെയ്തതോടെയാണ് ആരാധകര്‍ ആശയക്കുഴപ്പത്തിലായത്.
ഇപ്പോഴിതാ പോസ്റ്റില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.  ഇപ്പോള്‍ ആ വിവരം 
ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി എത്തുകയാണ്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ്
താരം വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഞാന്‍ ഇട്ട പോസ്റ്റ് ഇത്രയും വലിയ രീതിയില്‍ 
ചര്‍ച്ചയായി മാറും എന്ന് കരുതിയില്ല.  അതിനെക്കുറിച്ചാണ് ഈ പുതിയ പോസ്റ്റ് എന്നുമാണ്
താരം പറയുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രത്യേകിച്ച് ഒന്നുമില്ല എന്നും നിങ്ങള്‍ കരുതുന്നത്
പോലെ ഒന്നും ഞങ്ങള്‍ക്കിടയില്‍ നടക്കുന്നില്ല എന്നും ഐശ്വര്യ പറഞ്ഞു. ഇതോടെ ഈ വിഷയത്തിലുള്ള
വിവാദങ്ങള്‍ എല്ലാം അവസാനിക്കുകയാണ് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഇതോടെയാണ് ഐശ്വര്യ ലക്ഷ്മിയുടെ ആരാധകരുടെ ശ്വാസം നേരെ വീണത്. എന്തായാലും ഇനി ഇതോടെ 
വിവാദങ്ങള്‍ എല്ലാം അവസാനിക്കുമെന്ന് ആരാധകരും പറയുന്നു.
