# അവധിക്കാലം ആഘോഷമാക്കി ഐശ്വര്യ ലക്ഷ്മി..!! താരം എവിടെയാണെന്നോ?

- Link: https://ml.b4blaze.com/film-news/aishwarya-leskhmi-new-post
- Published: 2022-04-21T11:53:15+05:30
- Author: Rahul

2017ല്‍ പുറത്തിറങ്ങിയ ഞെണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ
ലക്ഷ്മി എന്ന നടി മലയാള സിനിമാ രംഗത്തേക്ക് അരങ്‌ഹേറ്റം കുറിയ്ക്കുന്നത്. മോഡലിംഗ് 
രംഗത്തിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് എത്തിയത്. തന്റെ അഭിനയ മികവ് മലയാളി സിനിമാ
പ്രേമികള്‍ക്ക് മുന്നില്‍ കാഴ്ച്ചവെച്ചുകൊണ്ട് ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ്
താരം. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സജീമായി തുടങ്ങിയിട്ടുണ്ട് താരമിപ്പോള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/aishu87-300x169.
jpg?resize=1156%2C651&ssl=1)

മായാനദി എന്ന സിനിമയാണ് ഐശ്വര്യ ലക്ഷ്മിയുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിന് സൃഷ്ടിക്കുന്നത്.
ആ സിനിമയ്ക്ക് ശേഷം താരത്തിന് വലിയ തോതില്‍ ആരാധക ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചു.
അഭിനയ ജീവിതത്തോടൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായ താരത്തിന്റെ എല്ലാ
വിശേഷങ്ങളും ആരാധകര്‍ വളരെ പെട്ടെന്ന് തന്നെ അറിയാറുണ്ട്. മാത്രമല്ല ഒരുപാട് പേര്‍ 
ഫോളോവേഴ്‌സ് ആയിട്ടുള്ള ഐശുവിന്റെ ഫോട്ടോകളും പുതിയ പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ
ശ്രദ്ധ നേടാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/aishwarya-2-300x259.
jpg?resize=1154%2C996&ssl=1)

ഇപ്പോഴിതാ ഹിമാചല്‍ പ്രദേശില്‍ അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് താരം. ഇവിടെ നിന്നുള്ള
ചിത്രങ്ങളാണ് താരം ഏറ്റവും പുതിയതായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിറയെ മഞ്ഞു മലകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ടാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/aishwarya990-300x169.
jpg?resize=1156%2C651&ssl=1)

I wish i were a panda എന്നാണ് താരം ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ്
ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
