# നടന്റെ പെരുമാറ്റത്തിൽ സഹികെട്ട ഐശ്വര്യ നടന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു

- Link: https://ml.b4blaze.com/film-news/aishwarya-news
- Published: 2023-06-14T09:18:35+05:30
- Author: Rahul

പ്രേക്ഷകർക്കു ഏറെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ റായ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
നടി എന്നത് മാത്രമല്ല, ലോക സുന്ദരിപ്പട്ടം നേടിയ താരം കൂടിയാണ് ഐശ്വര്യ. ഐശ്വര്യയ്ക്ക്
ശേഷം ലോകസുന്ദരിപ്പട്ടം നേടിയ നിരവധി താരങ്ങൾ ഉണ്ടെങ്കിലും ഇന്നും പ്രേക്ഷകർ ഐശ്വര്യ
റായിയെ ആണ് ലോകസുന്ദരിയായി ഉപമിക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ കൂടിയാണ് താരം അഭിനയത്തിൽ
തുടക്കം കുറിക്കുന്നത് എങ്കിലും പിന്നീട് താരം ബോളിവുഡിലേക്ക് തിരിയുകയായിരുന്നു. നിരവധി
ചിത്രങ്ങളിൽ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചത്. ഇന്നും കോടികണക്കിന് ആരാധകർ
ആണ് താരത്തിന് ഉള്ളത്. ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യയിലെ താരത്തിന് ആരാധകർ ഏറെയാണ്.

![Aishwarya-Rai-Bachchan](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
11/cropped-Aishwarya-Rai-Bachchan.png?resize=640%2C853&ssl=1)

ഇതിനിടയിൽ താരം വിവാഹം കഴിക്കുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും എല്ലാം ചെയ്തിരുന്നു.
കുറച്ച് നാളുകൾക്ക് ശേഷം ഐഷ്വര്യ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ കൂടി വീൺടും അഭിനയത്തിലേക്ക്
തന്റെ തിരിച്ച് വരവ് നടത്തുകയായിരുന്നു. തന്റെ തിരിച്ച് വരവിലും വൻ സ്വീകാര്യതയാണ് 
താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഐശ്വര്യയുടേതായി മുൻപ് പ്രചരിച്ച ചില വാർത്തകൾ ആണ് ഇപ്പോൾ
വീണ്ടും ശ്രദ്ധ നേടിയിരിക്കുനന്ത്. ഐശ്വര്യ ഒരു സിനിമയുടെ വിജയാഘോഷത്തിൽ നടത്തിയ പാർട്ടിക്കിടയിൽ
ഒരു നടനെ മുഖത്ത് അടിച്ചു എന്നാണ് പ്രചരിച്ച വാർത്തകൾ. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ
വ്യക്തതകൾ ഒന്നും പുറത്ത് വന്നിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/aishwarya-rai-a-
hidden-life-premiere-cannes-film-festival-4.jpg?resize=1067%2C1600&ssl=1)

എന്നാൽ സിനിമയുടെ വിജയാഘോഷത്തിനിടയിൽ അല്ല, ഷൂട്ടിങ്ങിനിടയിൽ ആണ് താരം പ്രമുഖ നടനെ 
അടിച്ചത് എന്നാണ് മറ്റൊരു വാർത്ത പ്രചരിച്ചത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് അബ്ബാസ് 
അനാവശ്യമായി ഐശ്വര്യയുടെ ദേഹത്ത് സ്പർശിച്ചു എന്നും ആദ്യമൊക്കെ ഐശ്വര്യ സംഭവം കാര്യമാക്കിയില്ല
എങ്കിലും പിന്നെ അബ്ബാസിന്റെ മോശം പെരുമാറ്റം കൂടി വന്നതോടെ ഐശ്വര്യ സഹികെട്ട് അബ്ബാസിന്റെ
മുഖത്ത് അടിച്ചു എന്നതുമാണ് മറ്റൊരു വാർത്ത പ്രചരിച്ചത്. എന്നാൽ ഈ വാർത്തകളിൽ എത്രത്തോളം
സത്യമുണ്ട് എന്ന് ഇത് വരെ അറിയാൻ കഴിഞ്ഞിട്ടില്ല. സാധാരണ പ്രചരിക്കുന്ന ഒരു ഗോസിപ്പ്
പോലൊരു ഗോസിപ്പ് മാത്രമാണോ ഈ വാർത്ത എന്നും ഇത് വരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
