# 17ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും!!!

- Link: https://ml.b4blaze.com/film-news/aishwarya-rai-abhishek-bachchan-celebrate-17th-wedding-anniversary
- Published: 2024-04-22T19:05:33+05:30
- Author: Anu

ബോളിവുഡിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. താരകുടുംബത്തിനും
ആരാധകരേയുണ്ട്. താരദമ്പതികളുടെ 17ാം വിവാഹ വാര്‍ഷികത്തിന്റെ ചിത്രമാണ് സോഷ്യലിടത്ത്
നിറയുന്നത്. മകള്‍ ആരാധ്യയ്‌ക്കൊപ്പമുള്ള മനോഹരമായ ഒരു കുടുംബ ചിത്രം പങ്കുവച്ചാണ് 
താരദമ്പതികള്‍ വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ചത്. ഇരുവര്‍ക്കും വിവാഹ വാര്‍ഷിക
ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തിയിട്ടുണ്ട്.

അടുത്തിടെയായി ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ദമ്പതികളെ
ഒന്നിച്ചുകണ്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും കുറച്ചുനാളുകളായി പ്രത്യക്ഷപ്പെട്ടിട്ടില്ല.
അതാണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചത്.
  2000-ല്‍ പുറത്തിറങ്ങിയ ‘ധായ് അക്ഷര് പ്രേം 
കേ’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. തുടര്‍ന്ന് 2006-ല്‍
ഇറങ്ങിയ ‘ഉംറാവു ജാന്‍’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയരുന്നു. 2007-ലായിരുന്നു
ഇരുവരുടെയും വിവാഹം. ബോളിവുഡിലെ വലിയ സംഭവമായിരുന്നു അഭിഷേക് ബച്ചനുമായുള്ള ഐശ്വര്യ
റായിയുടെ വിവാഹം. ഇന്ന്, വിവാഹം കഴിഞ്ഞ് 17 വര്‍ഷം പിന്നിട്ടിട്ടും, ഒന്നും മാറിയിട്ടില്ല.
അവര്‍ ഇപ്പോഴും ഭ്രാന്തമായും ആഴമായും പ്രണയത്തിലാണെന്ന് പുതിയ ചിത്രം പറയുന്നു.  മണിരത്‌നത്തിന്റെ
പൊന്നിയിന്‍ സെല്‍വ 2 വിലാണ് ഐശ്വര്യ റായ് അവസാനമായി അഭിനയിച്ചത്. 2023-ല്‍ പുറത്തിറങ്ങിയ‘
ഗൂമര്‍’ ആണ് അഭിഷേകിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.
