# ഒരുവര്‍ഷമായി നികുതി അടച്ചില്ല!!! ഐശ്വര്യ റായിയ്ക്ക് നോട്ടീസ്

- Link: https://ml.b4blaze.com/film-news/aishwarya-rai-gets-notice-for-unpaid-land-tax-from-maharashtra-authorities
- Published: 2023-01-18T17:21:10+05:30
- Author: Anu

ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന് നോട്ടീസയച്ച് നികുതി വകുപ്പ്. ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ്
താരത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. നാസിക്കില്‍ നടിയുടെ പേരിലുള്ള
1 ഹെക്ടര്‍ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് നടപടി.

അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ നികുതി അടക്കുമെന്ന് നടിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2023 ജനുവരി 9നാണ് നോട്ടീസ് അയച്ചിട്ടുള്ളത്. 21,960
രൂപയാണ് നികുതിയായി ഐശ്വര്യ നല്‍കാനുള്ളത്. കുടിശ്ശിക തുക ഒരു വര്‍ഷത്തേക്കാണ്, പത്ത്
ദിവസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് നോട്ടീസ്.
 ⌊Aishwarya-Rai-Bachchan⌉ 2009 
ലാണ് ഐശ്വര്യ റായി ഈ ഭൂമി വാങ്ങിയത്. ആദ്യമായിട്ടാണ് നികുതി അടക്കാന്‍ വീഴ്ച വരുത്തുന്നതെന്നും
ഇതുവരെ ഉണ്ടായിട്ടില്ലെന്നും സിന്നാര്‍ ജില്ലയിലെ തഹസില്‍ദാര്‍ ഏകനാഥ് പറയുന്നു.  ‘
ആഗസ്ത് മുതലാണ് റവന്യൂ അസസ്മെന്റ് ആരംഭിക്കുന്നത്. ഇതിന് മുന്‍പ് രണ്ട് തവണ നടിക്ക്
നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരിച്ചിരുന്നില്ല. വീണ്ടും ജനുവരി 9ന്
നോട്ടീസ് അയച്ചു. 10 ദിവസമായിരുന്നു നല്‍കിയത്. ഇതില്‍ നടിയുടെ ഉപദേഷ്ടാവ് പ്രതികരിക്കുകയും
അടുത്ത ദിവസം നികുതി അടക്കാമെന്ന് അറിയിക്കുകയും ചെയ്തു’- എന്ന് തഹസില്‍ദാര്‍ പറയുന്നു.
