# തന്റെ പിതാവിനെ സംഘി ആക്കുന്ന ചില പോസ്റ്റുകൾ കാണുമ്പോൾ സങ്കടം തോന്നും, പ്രതികരിച്ചുകൊണ്ട് ഐശ്വര്യ രജനി കാന്ത് 

- Link: https://ml.b4blaze.com/film-news/aishwarya-rajanikanth-about-rajanikanth
- Published: 2024-01-27T10:53:35+05:30
- Author: Suji

സോഷ്യൽ മീഡിയിൽ തന്റെ പിതാവിനെ സംഘി ആക്കികൊണ്ടുള്ള പോസ്റ്റുകൾ കാണുമ്പോൾ വളരെയധികം
സങ്കടം തോന്നാറുണ്ട്, നടൻ രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് പറയുന്നു. ഞാൻ സാധാരണ
സോഷ്യൽ മീഡിയിൽ നിന്നും അകലം പാലിക്കുന്ന ആളാണ് എന്നാൽ എന്നോട് അടുപ്പമുള്ള ചില ആളുകൾ
അതിൽ പങ്കുവെക്കാറുള്ള ചില പോസ്റ്റുകൾ കാണിക്കും, എന്റെ പിതാവ് ഒരു സംഘി ആണെന്നുള്ള
രീതിയിൽ ചില പോസ്റ്റുകൾ കണ്ടു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/rajani1-1.jpg?resize
=917%2C617&ssl=1)

ശരിക്കും എന്റെ പിതാവ് ഒരു സംഘി ആണെങ്കിൽ ലാൽസലാം എന്ന പുതിയ ചിത്രത്തിൽ അഭിനയികുമായിരുന്നോ
ഐശ്വര്യ ചോദിക്കുന്നു, രജനി കാന്തിന്റെ പുതിയ ചിത്രം ലാൽസലാമിന്റെ ഓഡിയോ ലോഞ്ചിലാണ്
ഐശ്വര്യ ഈ കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം ഒരു സംഘി ആണെങ്കിൽ ഇങ്ങനൊരു സിനിമക്ക്
മുതിരില്ലായിരുന്നു. ഈയിടയായി ആളുകൾ അദ്ദേഹത്തെ സംഘി ആയാണ് ചിത്രീകരിച്ചിരിക്കുന്നത്
ഇതൊക്കെ കാണുമ്പൊൾ നല്ല സങ്കടം തോന്നാറുണ്ട് ഐശ്വര്യ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/lalsalam1.jpg?resize
=1085%2C601&ssl=1)

ഇനിയും ഞാനൊന്നു പറയട്ടെ സൂപ്പർ സ്റ്റാർ രജനികാന്ത് ഒരിക്കലും ഒരു സംഘി അല്ല, അങ്ങനെ
ഒരാൾ ആയിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും ലാൽസലാം എന്ന ചിത്രം ചെയ്യില്ല . ഒരുപാട് മനുഷ്യത്വമുള്ള
ഒരു മനുഷ്യൻ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു. ഐശ്വര്യ പറയുന്നുഅതുപോലെ രജനി കാന്തിൻറ്
ലാൽസലാം എന്ന ചിത്രം ഫെബ്രുവരി 9  നെ ആണ് തീയറ്ററുകളിൽ റിലീസ് ആകുന്നത്. ചിത്രത്തിൽ
മൊയ്തീൻ ഭായ് എന്ന കഥപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/rajani2.jpg?resize
=811%2C608&ssl=1)
