# ഐശ്വര്യ രാജേഷിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവി വരുന്നു!!

- Link: https://ml.b4blaze.com/film-news/aishwarya-rajesh-new-movie-manik-updates
- Published: 2022-11-04T10:13:41+05:30
- Author: Sreekumar

എന്നും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ബിഗ് സ്‌ക്രീനില്‍ കാഴ്ച്ചവെച്ച് ആരാധകരുടെ പ്രിയം
നേടിയെടുത്ത നടിയാണ് ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ 
താരത്തിന്റെ ഏറ്റവും പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. ‘മാണിക്ക്’ എന്ന് പേരിട്ടിരിക്കുന്ന
സിനിമയുമായാണ് ഇനി അടുത്തതായി ഐശ്വര്യ രാജേഷ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.
ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും മാണിക് എന്നാണ് പുറത്ത് വരുന്ന വിവരം.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/aiswarya-rajesh.
jpg?resize=1200%2C628&ssl=1)

തമിഴിലും ഹിന്ദിയിലുമായി പുറത്തെത്തുന്ന ചിത്രം, സമ്രത് ചക്രബര്‍ത്തി ആണ് ചിത്രം സംവിധാനം
ചെയ്യുന്നത്. എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍
വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.. സംയുക്ത ഷണ്‍മുഖനാഥന്‍, വിവേക് പ്രസന്ന,
സായ് ജനനി, സ്വാര്‍ കാംബ്ലെ എന്നിവരാണ് ചിത്രത്തില്‍ ഐശ്വര്യയ്‌ക്കൊപ്പം മറ്റ് കഥാപാത്രങ്ങളെ
അവതരിപ്പിച്ച് എത്തുന്നത്. അതേസമയം, ‘പുലിമട’ എന്ന മലയാള ചിത്രവും ഐശ്വര്യ രാജേഷിന്റേതായി
മലയാളത്തില്‍ ഒരുങ്ങുന്നുണ്ട്. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
ലിജോ മോള്‍, ബാലചന്ദ്ര മേനോന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/manik-movie-2.jpg?
resize=1200%2C900&ssl=1)

ഷിബില, അഭിരാം, റോഷന്‍, കൃഷ്ണ പ്രഭ തുടങ്ങി മലയാളത്തിലെ പ്രിയ താരങ്ങള്‍ എല്ലാം ഈ സിനിമയില്‍
അണിനിരക്കുന്നുണ്ട്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്ന സിനിമ
കൂടിയാണ് ‘പുലിമട’. ഇങ്ക്‌ലാബ് സിനിമാസിന്റെ ബാനറില്‍ ഡിക്‌സണും സുരാജ് പി എസും ചേര്‍ന്നാണ്
സിനിമയുടെ നിര്‍മാണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/dhruva-natchthiram.
jpg?resize=960%2C540&ssl=1)

അതേസമയം, ‘ധ്രുവ നച്ചത്തിരം’ എന്ന സിനിമയാണ് ഐശ്വര്യ രാജേഷിന്റെതായി റിലീസിന് ഒരുങ്ങുന്ന
തമിഴ് ചിത്രം. വിക്രം നായകനായി എത്തുന്ന സിനിമ ഗൗതം വാസുദേവ് മേനോന്‍ ആണ് സംവിധാനം 
ചെയ്തത്. അദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
