# ഐശ്വര്യ രാജേഷ് നായികയായെത്തുന്ന പുതിയ ചിത്രം; ‘ഫര്‍ഹാന’ ഫസ്റ്റ് ലുക്ക് പുറത്ത്

- Link: https://ml.b4blaze.com/film-news/aishwarya-rajesh-to-star-in-farhana-first-look
- Published: 2022-10-05T19:14:46+05:30
- Author: Gargi

തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഫര്‍ഹാന’
എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ്
ചിത്രത്തില്‍ ഐശ്വര്യയെത്തുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

> Here's the FL of [@DreamWarriorpic](https://twitter.com/DreamWarriorpic?ref_src=twsrc%5Etfw)
> next![@aishu_dil](https://twitter.com/aishu_dil?ref_src=twsrc%5Etfw) in & as [#Farhana](https://twitter.com/hashtag/Farhana?src=hash&ref_src=twsrc%5Etfw)
> Best wishes [@selvaraghavan](https://twitter.com/selvaraghavan?ref_src=twsrc%5Etfw)
> [@JithanRamesh](https://twitter.com/JithanRamesh?ref_src=twsrc%5Etfw) [@Aishwaryadutta6](https://twitter.com/Aishwaryadutta6?ref_src=twsrc%5Etfw)
> [@justin_tunes](https://twitter.com/justin_tunes?ref_src=twsrc%5Etfw) [@gokulbenoy](https://twitter.com/gokulbenoy?ref_src=twsrc%5Etfw)
> [@EditorSabu](https://twitter.com/EditorSabu?ref_src=twsrc%5Etfw) [@nelsonvenkat](https://twitter.com/nelsonvenkat?ref_src=twsrc%5Etfw)
> [@prabhu_sr](https://twitter.com/prabhu_sr?ref_src=twsrc%5Etfw)[#ஃபர்ஹானா](https://twitter.com/hashtag/%E0%AE%83%E0%AE%AA%E0%AE%B0%E0%AF%8D%E0%AE%B9%E0%AE%BE%E0%AE%A9%E0%AE%BE?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/GFy9I8Gndt](https://t.co/GFy9I8Gndt)
> — Ramesh Bala (@rameshlaus) [October 5, 2022](https://twitter.com/rameshlaus/status/1577623253929295873?ref_src=twsrc%5Etfw)

ചിത്രത്തിന്റെ തിരക്കഥയും നെല്‍സണ്‍ വെങ്കടേശന്‍ തന്നെയാണ്. സെല്‍വരാഘവനും ചിത്രത്തില്‍
ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുല്‍ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം
നിര്‍വഹിക്കുന്നത്. ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/aishwarya-rajeshhh.
jpg?resize=365%2C400&ssl=1)

ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. ‘പുലിമട’ എന്നാണ്
ചിത്രത്തിന്റെ പേര്. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ഐശ്വര്യ രാജേഷിന്റേതായി തമിഴില്‍ റിലീസ് ചെയ്യാനുള്ള ചിത്രം ‘ധ്രുവ നച്ചത്തിരം’ ആണ്.
വിക്രം ആണ് ചിത്രത്തില്‍ നായകന്‍.
