# ‘അതിന്റെ എല്ലാ ക്രെ‍‍ഡിറ്റും ധനുഷിന് മാത്രം’; വിവാഹമോചനത്തിന് ശേഷം ആദ്യമായി ധനുഷിനെക്കുറിച്ച് സംസാരിച്ച് ഐശ്വര്യ

- Link: https://ml.b4blaze.com/film-news/aishwarya-rajinikanth-about-dhanush
- Published: 2024-03-14T21:09:34+05:30
- Author: Ajay

വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം ആദ്യമായി ധനുഷിനെ പറ്റി സംസാരിച്ച് ഐശ്വര്യ രജനികാന്ത്.
20 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2022 ജനുവരിയിലാണ് ഇരുവരും വേർപിരിയുകയാണെന്ന്
അറിയിച്ചത്. പിന്നീട് മക്കൾക്കൊപ്പം പല പൊതുപരിപാടികളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറിന്റെ സംഗീത ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ്
ധനുഷിനെ പറ്റിയും ഐശ്വര്യ പറഞ്ഞത്. ഐശ്വര്യ സംവിധാനം ചെയ്ത ധനുഷ് അഭിനയിച്ച 3 എന്ന 
ചിത്രത്തിലൂടെയാണ് അനിരുദ്ധ് രവിചന്ദർ തന്റെ കരിയർ ആരംഭിച്ചത്. ആ ചിത്രത്തിലെ ‘കൊലവറി’
എന്ന ഗാനം അന്നത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ചിത്രത്തിലേയ്‌ക്ക് എങ്ങനെയാണ് അനിരുദ്ധ്
എത്തിയതെന്നായിരുന്നു അവതാരകയുടെ ചോദ്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/dhanush.jpg?resize
=1280%2C720&ssl=1)

‘അനിരുദ്ധിന്റെ സിനിമയിലെ വളർച്ചയിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. അനിരുദ്ധ് സിനിമയിൽ
എത്താൻ കാരണം ഞാനല്ല. അനിരുദ്ധ് എന്റെ കസിനാണ്. എന്നാൽ സിനിമാ രംഗത്തെ പ്രവേശനത്തിന്
കാരണമായത് ധനുഷായിരുന്നു. അനിരുദ്ധിന്റെ കഴിവുകൾ തിരിച്ചറിഞ്ഞതും ധനുഷായിരുന്നു. 3യിലെ
ഗാനങ്ങൾക്ക് സംഗീതം നൽകാൻ എല്ലാ പ്രോത്സാഹനവും നൽകിയതും അദ്ദേഹമായിരുന്നു. അനിരുദ്ധ്
സിനിമയിൽ എത്തിയതിന്റെ എല്ലാ ക്രെഡിറ്റും ധനുഷിനാണ് ‘ – ഐശ്വര്യ പറഞ്ഞു.
