# ‘വൈ ദിസ് കൊലവറി ഡി സിനിമയെ വിഴുങ്ങി കളഞ്ഞു, അത് അം​ഗീകരിക്കാൻ…’ ; തുറന്ന് പറഞ്ഞ് ഐശ്വര്യ രജനികാന്ത്

- Link: https://ml.b4blaze.com/film-news/aishwarya-rajinikanth-about-y-dis-kolaveri-di-song
- Published: 2024-02-15T12:33:59+05:30
- Author: Ajay

വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഹിറ്റ് ചാർട്ടിൽ ഉള്ള ​ഗാനമാണ് ‘വൈ ദിസ് കൊലവറി ഡി’. അനിരുദ്ധ്
രവിചന്ദറിന്റെ സംഗീത സംവിധാന രംഗത്തേക്കുള്ള കടന്ന് വരവ് കൂടിയായിരുന്നു ഈ ​ഗാനം. ധനുഷ്,
ശ്രുതി ഹാസൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ 3 എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ്
ഈ ​ഗാനം ചിട്ടപ്പെടുത്തിയത്. ധനുഷ്, ശ്രുതി ഹാസൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ 3 ഐശ്വര്യയുടെ
ആദ്യ ചിത്രം കൂടിയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/aishwarya-news.jpg?
resize=800%2C450&ssl=1)

എന്നാൽ, ‘വൈ ദിസ് കൊലവറി ഡി’യുടെ വൻ വിജയം സിനിമയ്ക്ക് സഹായമായില്ല എന്നാണ് ഇപ്പോൾ 
ഐശ്വര്യ തുറന്ന് പറയുന്നത്. ഗാനത്തിന്റെ വിജയം സിനിമയുടെ സമ്മർദ്ദം കൂട്ടിയെന്നും ഐശ്വര്യ
പറഞ്ഞു. ” ഈ ഗാനം സിനിമയെ വിഴുങ്ങിക്കളയുകയായിരുന്നു. ഞാൻ അത് അംഗീകരിക്കാൻ ഏറെ ബുദ്ധിമുട്ടി.
ഇതൊരു ഗൗരവമുള്ള ചിത്രമായിരുന്നു. സിനിമ റിലീസായപ്പോൾ അധികം പേർ ഇതേക്കുറിച്ച് സംസാരിച്ചില്ല.
എന്നാൽ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടിവിയിൽ എത്തിയപ്പോഴുമെല്ലാം എനിക്ക് ഒരുപാട്
ഫോൾ കോളുകൾ വന്നു. ആ ഗാനം സിനിമയെ ഒരുരീതിയിലും സഹായിച്ചിട്ടില്ല. എന്നാൽ നിരവധി പേരുടെ
കരിയറിനെ ഇത് സഹായിച്ചു. അതിൽ എനിക്ക് സന്തോഷമുണ്ട്” – ഐശ്വര്യ പറഞ്ഞു.

2012ലാണ് ധനുഷ് ചിത്രം തിയറ്ററിൽ എത്തുന്നത്. ചിത്രത്തിലെ എല്ലാ ഗാനവും വൻ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം പറഞ്ഞത് ബൈ പോളാർ ഡിസോഡർ ബാധിച്ച നായകന്റെ
കഥയായിരുന്നു.
