# പിറന്നാള്‍ കേക്ക് ഒറ്റയ്ക്ക് കഴിച്ച് ഐശ്വര്യ; കിടിലന്‍ കമന്റുകളുമായി ആരാധകരും

- Link: https://ml.b4blaze.com/film-news/aishwarya-ramsai-23-birthday-special-photoshoot
- Published: 2022-06-20T12:45:21+05:30
- Author: Rahul

തമിഴകത്തു നിന്നും മലയാളത്തിലെത്തി തന്റേതായൊരു ഇടം തീര്‍ക്കാന്‍ ഐശ്വര്യ റാംസായ്ക്ക്
കഴിഞ്ഞിട്ടുണ്ട്. ഐശ്വര്യ എന്ന ആ പേരിനേക്കാളും പക്ഷെ മലായാളിക്കറിയുക കല്യാണിയെ ആയിരിക്കും.‘
മൗനരാഗം’ എന്ന ഏഷ്യാനെറ്റ് പരമ്പരയില്‍ കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ്
ഐശ്വര്യ ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തിയതും പ്രിയപ്പെട്ടവളായതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/aishwarya-3-1.jpg?
resize=1280%2C720&ssl=1)

എന്നാല്‍ ഐശ്വര്യ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണത്താലാണ്. അടുത്തിടെ
ഐശ്വര്യ തന്റെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 11ന് പിറന്നാള്‍
ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണിത്. വലിയൊരു കേക്ക് ഒറ്റയ്ക്ക് കഴിക്കുന്ന 
ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആരാധകര്‍ ഈ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്തിരിക്കുകയാണ്
ഇപ്പോള്‍.
 23-ാം പിറന്നാള്‍ ആയിരുന്നു താരം ആഘോഷിച്ചത്. 23-കാരിയാണെന്ന് കണ്ടാല്‍ 
പറയില്ല. ഇത്ര വലിയ കേക്ക് ഒറ്റയ്ക്ക് കഴിക്കുകയാണോ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ 
പങ്കുവയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/aishwarya-2-2.jpg?
resize=1280%2C720&ssl=1)

പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ‘മൗനരാഗം.
സംസാരശേഷിയില്ലാത്ത നായികാ കഥാപാത്രമായ ‘കല്യാണി’യുടെ വിവാഹവും അതിന് ശേഷം നടക്കുന്ന
ആശങ്കകളും പ്രതിസന്ധികളുമൊക്കെയാണ് ‘മൗനരാഗ’ത്തിന്റെ കഥ. ഐശ്വര്യയ്‌ക്കൊപ്പം നായക വേഷത്തിലെത്തുന്ന
നലീഫും തമിഴ് താരമാണ്.

 

 
