# ‘പ്രിയപ്പെട്ട ബോണികപൂര്‍ അങ്കിളിനൊപ്പം’ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രജനികാന്ത്

- Link: https://ml.b4blaze.com/film-news/aishwaryaa-rajinikanth-meets-boney-kapoor
- Published: 2022-07-27T20:41:31+05:30
- Author: Gargi

ബോളിവുഡ് സംവിധായകന്‍ ബോണി കപൂറുമായുള്ള കണ്ടുമുട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ട്
ഐശ്വര്യ രജനികാന്ത്. ട്വിറ്ററിലൂടെയാണ് ഐശ്വര്യ ബോണി കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി
പങ്ക് വച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട ബോണികപൂര്‍ അങ്കിളിനൊപ്പം ഈ വൈകുന്നേരം കാപ്പി
കുടിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പ്.

> Was a delight catching up this evening over coffee with you dear [@BoneyKapoor](https://twitter.com/BoneyKapoor?ref_src=twsrc%5Etfw)
> uncle ..reminiscing old times,remembering pappi akka n discussing interesting 
> work ! [pic.twitter.com/GzIly2220w](https://t.co/GzIly2220w)
> — Aishwarya Rajinikanth (@ash_rajinikanth) [July 24, 2022](https://twitter.com/ash_rajinikanth/status/1551212626918707200?ref_src=twsrc%5Etfw)

ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ ശ്രീദേവിയെ (പാപ്പി അക്ക) ഓര്‍ത്തിരുന്നതായും ഐശ്യര്യ
സൂചിപ്പിച്ചു. മെഗാസ്റ്റാര്‍ രജനികാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ. ഈ വര്‍ഷം ജനുവരിയില്‍
ധനുഷും ഐശ്വര്യയും സംയുക്ത പ്രസ്താവനയിലൂടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചിരുന്നു. നടന്‍
രജനികാന്തിന്റെ മൂത്ത മകളായ ഐശ്വര്യയെ 2004-ലാണ് ധനുഷ് വിവാഹം കഴിച്ചത്. യാത്ര രാജ,
ലിംഗരാജ എന്നീ രണ്ട് ആണ്‍മക്കളാണ് അവര്‍ക്ക്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/dhanush.jpg?resize
=960%2C540&ssl=1)

സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായും 18 വര്‍ഷം
ഒരുമിച്ചതിന് ശേഷം താനും ഭാര്യ ഐശ്വര്യയും വേര്‍പിരിയാന്‍ തീരുമാനിച്ചതായാണ് അന്ന് 
ധനുഷ് അറിയിച്ചത്.
