# റോജയില്‍ നായികയാകേണ്ടിയിരുന്നത് താനായിരുന്നുവെന്ന് ഐശ്വര്യ

- Link: https://ml.b4blaze.com/film-news/aiswarya-comment-on-roja-heroine
- Published: 2021-10-17T21:52:21+05:30
- Author: Rahul

തമിഴിലെ എക്കാലത്തേയും ഹിറ്റാണ് റോജ. മധുബാലയും അരവിന്ദസ്വാമിയും പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസ് ഹി്റ്റായിരുന്നു. മധുബാല അവതരിപ്പിച്ച വേഷത്തിലേക്ക്
ആദ്യം പരിഗണിച്ചിരുന്നത് തന്നെയാണെന്നാണ് ഐശ്വര്യ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/aiwarya-bhaskar-
roja.jpg?resize=960%2C540&ssl=1)

 

**ഐശ്വര്യയുടെ വാക്കുകള്‍,**

മണി സാര്‍ റോജയില്‍ നായിക വേഷത്തിലേക്ക് തന്നെ പരിഗണിച്ചു. ആ സമയത്ത് തന്റെ മുത്തശ്ശി
ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു. മണി സാര്‍ വന്നപ്പോള്‍
ഡേറ്റില്ലെന്ന് മുത്തശ്ശി പറഞ്ഞു. അറുപത് ദിവസമാണ് റോജയ്ക്ക് വേണ്ടിയിരുന്നത്. തങ്ങളുടെ
സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ തെലുങ്ക് സിനിമയ്ക്ക് വാങ്ങിയ പണം തിരികെ
നല്‍കി മണി സാറിന്റെ സിനിമയില്‍ അഭിനയിച്ചേനെ. തെലുങ്ക് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ
കൈ നീട്ടി കാശുവാങ്ങി അതിനാല്‍ മണിസാറിന്റെ സിനിമ വേണ്ടെന്ന് വച്ചോളൂ മുത്തശ്ശി കല്‍പ്പിച്ചു.

അങ്ങനെ റോജ കൈവിട്ടു പോയി. ആ തെലുങ്ക് സിനിമയുടെ വിതരണക്കാരനും നിര്‍മ്മാതാവും തമ്മില്‍
തെറ്റി പടം അവര്‍ ഉപേക്ഷിച്ചു. ഒരു മുപ്പത് ദിവസം ജോലി ഇല്ലാതെ സ്വയം പഴിച്ച് വീട്ടില്‍
ഇരുന്നു. റോജ അതിന്റെ വഴിക്ക് പോയി. റോജ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അതിലും വലിയ തമാശയായിരുന്നു.
കോയമ്പത്തൂരില്‍ വച്ചാണ് സിനിമ കണ്ടത്. സിനിമ കണ്ടതിന് ശേഷം താന്‍ ഒന്നും മിണ്ടാതെ 
ഹോട്ടല്‍ മുറിയിലെത്തി. ചെരുപ്പ് ഊരി താന്‍ തന്നെ തന്നെ ഒരുപാട് തല്ലി. മുത്തശ്ശി ഓടി
വന്നു തടഞ്ഞു. നിങ്ങളെ അടിക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ട് തന്നെ അടിക്കട്ടെ എന്ന് മുത്തശ്ശിയോട്
പറഞ്ഞു. മധുവിന് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരു സിനിമയും ഒരു കഥാപാത്രവും
ലഭിച്ചു.
