# ദാമ്പത്യ പ്രശ്‌നങ്ങള്‍, ഐശ്വര്യ റായ് ആത്മഹത്യക്ക് ശ്രമിച്ചു

- Link: https://ml.b4blaze.com/film-news/aiswarya-rai-suicide-attempt
- Published: 2021-11-02T10:46:13+05:30
- Author: Rahul

ബോളിവുഡിലെ സൂപ്പര്‍നായികയാണ് ഐശ്വര്യറായ്. ഇന്നലെ താരം നാല്‍പ്പത്തിയെട്ടാം പിറന്നാളാണ്
ആഘോഷിച്ചത്. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം
സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. മോഹന്‍ലാലിനൊപ്പം. പിന്നീട്
ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.

 ഐശ്വര്യയെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം വലിയ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ, ഐശ്വര്യയെ
കുറിച്ച് ഇറങ്ങിയ വാര്‍ത്തയാണ് വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. പാക് മാധ്യമമായിരുന്നു
ആരാധകരെ ഞെട്ടിച്ചുകളഞ്ഞ ആ വ്യാജ വാര്‍ത്തയുടെ പിന്നില്‍. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന്
ഐശ്വര്യ റായ് ബച്ചന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു വാര്‍ത്ത. യേ ദില്‍ ഹേ
മുഷ്ഖില്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നുമുള്ള ഐശ്വര്യയുടേയും രണ്‍ബീറിന്റേയും
ചിത്രവും വാര്‍ത്തയോടൊപ്പം നല്‍കിയിരുന്നു. അവിടം കൊണ്ടും തീര്‍ന്നില്ല, ഐശ്വര്യയെ 
ചികിത്സിച്ച ഡോക്ടറുടേതെന്ന തരത്തില്‍ ഒരു വ്യാജ പ്രതികരണവും വാര്‍ത്തയുടെ ഭാഗമായിരുന്നു.
എന്നെ മരിക്കാന്‍ വിടൂ, ഇതുപോലെ പരിതാപകരമായൊരു ജീവിതം ജീവിക്കുന്നതിനേക്കാള്‍ നല്ലത്
മരിക്കുന്നത് ആണെന്ന് ഐശ്വര്യ പറഞ്ഞുവെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഐശ്വര്യ
ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ വീട്ടിലേക്ക് ബച്ചന്‍ കുടുംബമാണ്
തന്നെ വിളിച്ചതെന്നും ഡോക്ടര്‍ പറഞ്ഞതായി ഉണ്ടായിരുന്നു റിപ്പോര്‍ട്ടില്‍. പക്ഷെ, ഈ
വാര്‍ത്ത പുറത്ത് വരുമ്പോള്‍ ഐശ്വര്യ തന്റെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനൊപ്പം
മനീഷ് മത്‌ഹോത്രയുടെ പാര്‍ട്ടിയില്‍ പങ്കെടക്കുകയായിരുന്നുവെന്നതാണ് സത്യം.
