# ബോളിവുഡിൽ അജയ് ദേവ്ഗണിന്റെ ദൃശ്യം 2 റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു!!

- Link: https://ml.b4blaze.com/film-news/ajay-devgns-scene-breaks-2-records-in-bollywood
- Published: 2022-11-26T14:07:54+05:30
- Author: Ajay

ബോളിവുഡിൽ അജയ് ദേവ്ഗണിന്റെ ദൃശ്യം 2 അതിൻറെ ജൈത്രയാത്ര തുടരുകയാണ്.റെക്കോർഡുകൾ തകർത്ത്
മുന്നേറുകയാണ് സിനിമ. ബോക്സ് ഓഫീസിൽ വൻ വിജയമായിരിക്കുന്ന ദൃശ്യം 2 റിലീസ് ചെയ്തി ഏഴാം
ദിവസം നൂറ് കോടി ക്ലബിലെത്തിയിരിക്കുകയാണ്. സിനിംയുടെ വൻ ഹൈപ്പ് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക്
എത്തിക്കുന്നത് തുടരുകയാണ്. നവംബർ 18 നാണ് സിനിമ പ്രദർശനത്തിനെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/drishyam.jpg?resize
=1280%2C720&ssl=1)

നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുന്ന സിനിമ എട്ടാം ദിവസം 112 കോടി രൂപയാണ് നേടിയത്.
അതേസമയം, ഗംഗുഭായ് കത്യവാടി, ഭൂൽ ഭുലയ്യ 2, ദ കശ്മീർ ഫയൽസ് തുടങ്ങിയ ് ബോളിവുഡ് ചിത്രങ്ങളുടെ
ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ മറികടന്നിരിക്കുകയാണ് ദൃശ്യം 2.ആഭ്യന്തര ബോക്സ് ഓഫീസിൽ 
ആദ്യ ദിനം ചിത്രം 15.38 കോടി രൂപയാണ് നേടിയത്.ബോളിവുഡിൻറെ സമീപകാലത്തെ ഏറ്റവും വലിയ
വിജയങ്ങളിലൊന്നാണ് ദൃശ്യം 2വിന്റേത്.

 അഭിഷേക് പതക് സംവിധാനം ചെയ്ത ചസിനിമയിൽ അജയ് ദേവ്ഗൺ, തബു, ശ്രയ ശരൺ, മൃണാൾ യാദവ്,
ഇഷിത ദത്ത,രജത് കപൂർ, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്..
പനോരമ സ്റ്റുഡിയോസ്,വെക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ എന്നീ ബാനറുകളിൽ അഭിഷേക്
പതക്,കുമാർ മങ്കട് പതക്, കൃഷൻ , ഭുഷൻ കുമാർഎന്നിവരാണ് സിനിമ നിർമിക്കുന്നത്.

 

 
