# മമ്മൂക്കയാണ് താൻ സിനിമയിലെത്താനുള്ള ഏറ്റവും വലിയ  ഇൻസ്പിറേഷൻ; മന്ദാകിനി എന്ന സിനിമയിൽ അഭിനയിച്ചതിന് കുറിച്ചും; അജയ് വാസുദേവ് 

- Link: https://ml.b4blaze.com/film-news/ajay-vasudev-about-mammootty-2
- Published: 2024-05-08T09:57:55+05:30
- Author: Suji

അജയ് വാസുദേവ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് മന്ദാകിനി, ഈ ചിത്രത്തിൽ അജയ്
അടക്കം അഞ്ച് സംവിധായകരാണ് അഭിനയിക്കുന്നത്. ലാൽജോസ് ,ജിയോ ബേബി, ജൂഡ് ആന്റണി, അൽത്താഫ്
സലിം എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി അജയ്
വാസുദേവ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. സിനിമയിലേക്ക് താൻ എത്താനുള്ള
ഇന്സ്പിറേഷൻ ഉണ്ടായത് മമ്മൂട്ടിയാണെന്നാണ് അജയ് പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/ma1-5.jpg?resize
=1000%2C558&ssl=1)

താൻ സിനിമയിലെത്താനുള്ള ഇൻസ്പിരേഷൻ ഉണ്ടായത് ആരിൽ നിന്നെന്ന് ചോദിച്ചാൽ തനിക്ക് ഉള്ള
ഉത്തരം ആദ്യം മമ്മൂക്ക എന്നുള്ള ഉത്തരമാണ് പിന്നീട് ജോഷി സാറും അജയ് പറയുന്നു. സിനിമയിൽ
അഭിനയിക്കാൻ പ്രോചോദനം ഉണ്ടായത് മമ്മൂക്കയിൽ നിന്നുമാണെങ്കിൽ സംവിധാനത്തിൽ ജോഷി സാറുമായിരുന്നു.
അജയ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/ajay1.jpg?resize
=589%2C439&ssl=1)

പിന്നെ മന്ദാകിനി എന്ന ചിത്രത്തിൽ അഭിനയിക്കാനുണ്ടായ സാഹചര്യ൦ ,ഈ ചിത്രത്തിലെ ഛായാഗ്രാഹകൻ
ഷിജു താൻ അസിസ്റ്റന്റ് ഡയറക്ടർ ആയി നിൽക്കുന്ന സമയത്തു ഒരു ക്യാമറ മാൻ കൂടിയായിരുന്നു,
അങ്ങനെ ഷിജുവാണ് ഈ സിനിമയിലേക്ക് ക്ഷണിച്ചത്, ഞാൻ സാധാരണ അവന്റെ സിനിമയുടെ കഥയും ,അവനോടു
എന്റെ സിനിമയുടെ കഥയും പറയാറുണ്ട് , അങ്ങനെയാണ് അവൻ മന്ദാകിനിയെ കുറിച്ച് പറയുന്നത്,
അതിൽ അഞ്ച് ഡയറക്ടർ മാർ ആണ് അഭിനയിക്കുന്നതെന്നും പറഞ്ഞത് അജയ് വാസുദേവ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/ajay2.jpg?resize
=501%2C419&ssl=1)

 
