# സംവിധാനരംഗം തത്കാലം മാറ്റിവെച്ചു ഇനിയും അഭിനയം ആകാം, അജയ് വാസുദേവും, നിഷാദ് കോയയും 

- Link: https://ml.b4blaze.com/film-news/ajay-vasudev-and-nishad-koya-in-new-movie
- Published: 2023-03-16T12:06:32+05:30
- Author: Suji

മാസ്സ് ത്രില്ലർ ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും, തിരകഥ കൃത്തു൦ ,നിർമാതാവുമായ
നിഷാദ് കോയയും  സുപ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജയും, സ്വിച് ഓൺ കർമവും
കൊച്ചിയിൽ നടന്നു. ഒരു ജാതി,മനുഷ്യൻ എന്ന ചിത്രത്തിന ശേഷം കെ ഷമീർ സംവിധാനം ചെയ്യുന്ന
ചിത്രത്തിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിക്കുന്നത്. വേ ടു ഫിലിംസ്, ബിയോണ്ട സിനിമ  
ക്രിയേറ്റിവ്സ്  എന്നി ബാനറുകൾ ആണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/ajay-vasudev1-1.
jpg?resize=509%2C339&ssl=1)

അജയ് വാസുദേവും, നിഷാദും ഒന്നിച്ചു മുഴുനീള വേഷത്തിൽ എത്തുന്ന ഈ ചിത്രം മാർച്ച് 16 
നെ ചിത്രീകരണം ആരംഭിക്കുന്നു, ‘പകലും, പാതിരാവും ‘എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന
ചിത്രം തന്നെയാണ് ഇത്. ‘പ്രൊഡക്ഷൻ  നമ്പർ 2’ എന്നാണ് ഈ ചിത്രത്തിന് താത്കാലികമായി ഇട്ടിരിക്കുന്ന
പേര്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/ajay-vasudev2-1.
jpg?resize=747%2C553&ssl=1)

ഈ ചിത്രം ഒരു പാൻ ഇന്ത്യൻ രീതിയിൽ ആണ് ചെയ്യുന്നത്, തമിഴ്,ഹിന്ദി,മലയാളം, തെലുങ്ക് 
തുടങ്ങിയ ഭാഷകളിൽ എല്ലാം തന്നെ ചെയ്യുന്നുണ്ട്. പാലക്കാട്,മണ്ണാർക്കാട്,ഒറ്റപ്പാലം 
എന്നിവിടങ്ങൾ  ആണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ  തീരുമാനിച്ചിരിക്കുന്നത്, ഒരു സൈക്കോ
ത്രില്ലർ ചിത്രം ആയിരിക്കും ഇത്.  ചിത്രത്തിൽ അജയ് വാസുദേവ്, നിഷാദ് എന്നിവരെ കൂടാതെ
ബൈജു എഴുപുന്ന, ഷാരൂഖ് ഷമീർ, ശ്രീയ അയ്യർ,ജയകൃഷ്ണൻ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, 
ലിജി ജോയ്,എന്നിവരും ചില പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയകുന്നു. ചിത്രത്തിൽ  പുതുമുഖ൦
കൃഷണ പ്രവീണ ആണ് നായിക ആയി എത്തുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/production-no-21.
jpg?resize=833%2C521&ssl=1)
