# ടൊവിനോയുടെ ട്രിപ്പിള്‍ റോള്‍..! ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്തയെത്തി…!

- Link: https://ml.b4blaze.com/film-news/ajayante-randaam-moshanam-shooting-started
- Published: 2022-10-11T12:29:59+05:30
- Author: Sreekumar

ബാക്ക് ടു ബാക്ക് ഹിറ്റ് സിനിമകള്‍ ചെയ്ത് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടന്‍
ടോവിനോ തോമസിന്റെ അടുത്ത സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ടോവിനോയുടെ
ഏറ്റവും പുതിയ സിനിമയുടെ വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്. ടോവിനോ ട്രിപ്പിള്‍ റോളില്‍
എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച റിപ്പോര്‍ട്ടുകളാണ്
ഇപ്പോള്‍ പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/tovino.jpg?resize
=1200%2C628&ssl=1)

ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കാരക്കുടിയില്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍
സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം
നിര്‍മ്മിക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം, ഒരു പിരിയോഡിക്കല്‍
എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ടോവിനോ ചിത്രത്തിന്റെ
പോസ്റ്റര്‍ നേരത്തെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ajayante-randaam-
moshanam-1.jpg?resize=694%2C960&ssl=1)

സിനിമയെ കുറിച്ച് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഈ വാര്‍ത്തയും ആരാധകര്‍ ആഘോഷമാക്കി
മാറ്റുകയാണ്. ടോവിനോയ്ക്ക് ഒപ്പം വമ്പന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണി നിരക്കുന്നത്.
ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി..
തുടങ്ങിയ മലയാളത്തിലെ പ്രിയപ്പെട്ട അഭിനേതാക്കളെല്ലാം മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം
ചെയ്യും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ajayante-randaam-
moshanam-4.jpg?resize=1080%2C1091&ssl=1)

1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെ സഞ്ചരിക്കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍,
കുഞ്ഞിക്കേളു എന്നീ മൂന്ന കഥാപാത്രങ്ങളായി ടോവിനോ എത്തും. ജിതിന്‍ ലാല്‍ ആണ് ‘അജയന്റെ
രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്. കൃതി ഷെട്ടി ആണ് ചിത്രത്തില്‍ നായിക വേഷത്തില്‍
എത്തുക.
