# പതിനെട്ടടവും പയറ്റി ടൊവിനോ!!!

- Link: https://ml.b4blaze.com/film-news/ajayante-randam-moshanam-movie-tovino-video
- Published: 2023-01-14T11:33:52+05:30
- Author: Anu

ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം
മോഷണം. ബിഗ് ബജറ്റ് ചിത്രം ആയോധന കലയായ കളരിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്.
സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ് ചിത്രം. ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ്
ടൊവിനോ എത്തുന്നത്.

ഇപ്പോഴിതാ സിനിമയ്ക്കു വേണ്ടി താന്‍ അഭ്യസിച്ച ആയോധന കലകളുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ്
ടൊവിനോ. തികഞ്ഞ അഭ്യാസിയുടെ ശരീര ചലനങ്ങളിലൂടെ അനായാസമായി പരിശീലനം നടത്തുന്ന ടൊവിനോയാണ്
വിഡിയോയില്‍.
  മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, 
കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ എത്തുന്നത്. സുജിത് നമ്പ്യാരാണ്
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്,
സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷങ്ങളില്‍ എത്തുന്നത്. ബേസില്‍ ജോസഫ്, കിഷോര്‍, 
ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം യുജിഎം പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. മാജിക്ക്
ഫ്രെയിംസും നിര്‍മാണത്തില്‍ പങ്കാളികളാണ്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദീപു 
നൈനാന്‍ തോമസാണ് സംഗീത സംവിധാനം ചെയ്യുന്നത്. കാന്താരയില്‍ പ്രവര്‍ത്തിച്ച വിക്രം മോര്‍
ആണ് ആക്ഷന്‍ ഡയറക്ടര്‍. പാന്‍ ഇന്ത്യന്‍ ചിത്രമായി ആണ് അജയന്റെ രണ്ടാം മോഷണം എത്തുന്നത്.

>  
> View this post on Instagram
>  
> [A post shared by Tovino⚡️Thomas (@tovinothomas)](https://www.instagram.com/reel/CnW0k7iIVU_/?utm_source=ig_embed&utm_campaign=loading)
