# ‘കൂടുതല്‍ നിഗൂഢതകള്‍ വെളിപ്പെടും, കാത്തിരിക്കുക’ അജയന്റെ രണ്ടാം മോഷണം പുതിയ പോസ്റ്റര്‍

- Link: https://ml.b4blaze.com/film-news/ajayante-randam-moshanam-new-poster-released
- Published: 2023-01-01T09:13:55+05:30
- Author: Gargi

ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ
പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു.
 പുതുവര്‍ഷത്തില്‍ കൂടുതല്‍ നിഗൂഢതകള്‍ വെളിപ്പെടും
അതിനായി കാത്തിരിക്കുക എന്ന കുറിപ്പോടെയാണ് ടൊവിനോ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

 ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ ഒരുക്കുന്ന ചിത്രമാണ് ‘ അജയന്റെ
രണ്ടാം മോഷണം’. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ
തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടോവിനോ
ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം ഒരുങ്ങുന്നത് പൂര്‍ണമായും 3 ഡിയിലാണ്.
ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതയുള്ള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ajayante-randaam-
moshanam-4.jpg?resize=1080%2C1091&ssl=1)

പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചര്‍ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാര്‍
ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്.ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ്
നായികമാര്‍.ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി
ലക്ഷ്മി, റോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ajayante-randaam-
moshanam-1.jpg?resize=694%2C960&ssl=1)

ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. തമിഴിലെ ഹിറ്റ്
മ്യൂസിക് ഡയറക്ടര്‍ ദീപു നൈനാന്‍ തോമസാണ് സംഗീത സംവിധാനം.പ്രൊജക്റ്റ് ഡിസൈനര്‍ : ബാദുഷ
ഐന്‍ എം , പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസാണ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രിന്‍സ്,
കോസ്റ്റും ഡിസൈനര്‍ – പ്രവീണ്‍ വര്‍മ്മ,മേക്ക് അപ് – റോണെക്സ് സേവിയര്‍, പ്രൊഡക്ഷന്‍
കണ്ട്രോളര്‍ – ബാദുഷാ എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, ചായാഗ്രഹണം- ജോമോന്‍ ടി ജോണ്‍,
മാര്‍ക്കറ്റിങ് ഡിസൈന്‍ – പപ്പറ്റ് മീഡിയ,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – എന്റര്‍ടൈന്‍മെന്റ്
കോര്‍ണര്‍,വാര്‍ത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
