# അജിത്ത് ചിത്രം ‘എകെ 62’ തുടങ്ങാൻ വൈകും; കാരണം അന്വേഷിച്ച് ആരാധകർ!!

- Link: https://ml.b4blaze.com/film-news/ajith-ak62-new-update
- Published: 2023-01-27T12:43:48+05:30
- Author: Ajay

അജിത്തിനെ നായകനാക്കി വിഘ്‌നേശ് ശിവൻ ഒരുക്കുന്ന പുതിയ സിനിമയാണ് ‘എകെ 62’. സിനിമയുടെ
ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ
ചിത്രീകരണം ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുന്നു എന്നാണ് കോളിവുഡിൽ നിന്നുള്ള പുതിയ
റിപ്പോർട്ട്. യുറോപ്പിൽ അവധിയാഘോഷിക്കുന്ന അജിത്ത് തിരിച്ചെത്തിയ ശേഷം ‘എകെ 62’ ആരംഭിക്കും
എന്നാണ് പുറത്ത് വരുന്ന വിവരം.

 അതേ സമയം എകെ 62 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുൻപേയാണ് ടിടി റൈറ്റ്സ് വിറ്റുപോയിരിരുന്നു.
ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ എത്ര രൂപയ്ക്കാണ്
ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത് എന്ന പുറത്ത് വിട്ടിട്ടില്ല. സിനിമയിൽ നായികയായി എത്തുന്നത്
തൃഷയാണ്. എകെ62 വിന്റെ സംഗീത സംവിധായകൻ അനിരുദ്ധ രവിചന്ദറാണ് .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/ajith-v-1.jpg?resize
=1280%2C720&ssl=1)

ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിക്കുന്നത്. ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിലും ഹൈദരാബാദിലുമായിട്ടായിരിക്കും
തുനിവ് റിലീസിനു ശേഷമായിരിക്കും എകെ 62 ആരംഭിക്കുക എന്ന് സംവിധായകൻ വിഘ്‌നേശ് ശിവൻ 
നേരത്തെ പറഞ്ഞിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് നൂറ് കോടി ക്ലബിൽ എത്തിയിരുന്നു.
മഞ്ജു വാര്യരാണ് തുനിവിലെ നായിക.
