# അജിത്തിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ !!

- Link: https://ml.b4blaze.com/film-news/ajith-birthday-celebration
- Published: 2020-05-01T08:37:43+05:30
- Author: Rahul

തെന്നിന്ത്യ താരം അജിത്തിന്റെ പിറന്നാൾ ആണ് ഇന്ന്, കൊറോണ പ്രതിരോധം ആയതിനാൽ ആഘോഷങ്ങൾ
എല്ലാം ഒഴിവാക്കണം എന്ന് അജിത് നേരത്തെ പറഞ്ഞിരുന്നു, തല പറഞ്ഞതിനോട് സമ്മതമില്ലെങ്കിലും
അത് തള്ളിയിരുന്നില്ല ആരാധകര്‍. കോമണ്‍ ഡിപിയുമായാണ് ഫാന്‍സ് അസോസിയേഷനുകള്‍ എത്തിയിട്ടുള്ളത്.
താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അജിത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

⌊thala ajith⌉⌊thala ajith⌉സോഷ്യൽ മീഡിയിൽ നിന്നും സിനിമ ലോകത്ത് നിന്നും നിരവധി പേരാണ്
ആശംസയുമായി എത്തുന്നത്, വാലിമൈ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു അജിത്ത്.
അതിനിടയിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്. അജിത്തിന്റെ
പിറന്നാളിനോടനുബന്ധിച്ച് വാലിമൈയുടെ പുതിയ അപ്‌ഡേഷന്‍ വരുമെന്നായിരുന്നു ആരാധകര്‍ കരുതിയത്.
അതിനിടയിലാണ് ബോണി കപൂറിന്റെ ട്വീറ്റ് എത്തിയത്.

⌊ajith1⌉⌊ajith1⌉പത്തൊന്പതാമത്തെ വയസ്സിൽ തന്റെ അഭിനയം തുടങ്ങിയ അജിത് പിന്നീട് സിനിമ
ലോകത്തിൽ അരങ്ങു വഴികയായിരുന്നു, മലയാള നടി ശാലിനിയെ താരം തണ്ട് തന്റെ ജീവിത സഖി ആക്കി,
കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരങ്ങളുടെ വിവാഹ വാർഷികം, സിനിമ ലോകവും ആരാധരും
ഒരു പോലെ ആണ് ഇരുവരുടെയും വിവാഹ വാർഷികം ആഘോഷിച്ചത്.തന്‍റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍
രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു താരം.
ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടിരുന്നു അദ്ദേഹം. ദീനയെന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയായിരുന്നു
അദ്ദേഹത്തിന് തലയെന്ന പേര് വീണത്. പിന്നീടങ്ങോട്ട് ആരാധകര്‍ക്ക് അജിത്തെന്നാല്‍ തലയാവുകയായിരുന്നു.
