# ഈ ചിത്രത്തിൽ നമ്മുടെ സ്വന്തം തല അജിത്തുണ്ട് !! കണ്ടു പിടിക്കാമോ ?

- Link: https://ml.b4blaze.com/film-news/ajith-childhood-photos
- Published: 2020-05-01T14:34:06+05:30
- Author: Rahul

തമിഴകത്തിന്റെ സ്വന്തം താര രാജാവ് അജിത്തിന്റെ പിറന്നാൾ ആണിന്, ഫാൻസ്‌ അസോസിയേഷനും 
ആരാധകരും ഒന്നടങ്കം അജിത്തിന് പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്, ശെരിക്കും ഇന്ന്
തമിഴ് നാട്ടിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണ്ടാകേണ്ട ദിവസമാണ്, എന്നാൽ ലോക്ക് ഡൌൺ ആയതിനാൽ
എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. അജിത് തന്നെ ഫാന്സിനോട് പറഞ്ഞിരുന്നു ആഘോഷങ്ങൾ
ഒന്നും തന്നെ പാടില്ല എന്ന്, ഇപ്പോൾ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് അജിത്തിന്റെ
ചെറുപ്പ കാലത്തെ ചിത്രം സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറുകയാണ്.

![ajith1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/ajith1.jpg?
resize=1024%2C768&ssl=1)

നഴ്സറി ക്ലാസ്സില്‍ നിന്നുള്ള ചിത്രത്തില്‍ ഏറ്റവും പിറകിലെ വരിയില്‍ നാലാമതായി നില്‍ക്കുകയാണ്
കുട്ടി അജിത്ത്. അജിത്തിന്റെ കുട്ടിക്കാലചിത്രത്തിന് മകന്‍ ആദ്വിക്കുമായി നല്ല മുഖസാദൃശ്യമുണ്ട്.
1971 മേയ് ഒന്നിനാണ് അജിത്തിന്റെ ജനനം. പിതാവ് പി സുബ്രഹ്മണ്യന്‍ പാലക്കാട് സ്വദേശിയാണ്.
അമ്മ മോഹിനി സിന്ധി സ്വദേശിയും. കൊവിഡ് മഹാമാരി കാലത്ത് ഒരു തരത്തിലുള്ള ആഘോഷവും നടത്തരുതെന്ന്
ആരാധകരോട് അഭ്യര്‍ത്ഥിച്ച അജിത്ത് നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് അജിത്ത് 50 ലക്ഷം രൂപ നല്‍കിയിരുന്നു.

⌊ajith⌉⌊ajith⌉കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും നിത്യവേതനക്കാരായ
സിനിമാപ്രവര്‍ത്തകരെ സഹായിക്കാനായി 25 ലക്ഷം രൂപയും താരം നല്‍കിയിരുന്നു. തമിഴകത്തും
കേരളത്തിലും ഒരുപോലെ ആരാധകരുള്ള, പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ്
തല. മലയാളികളുടെ സ്വന്തം മാമാക്കിക്കുട്ടി ശാലിനിയെ ജീവിതസഖിയായി കൂടെ കൂട്ടിയതോടെ 
ആ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

 
