# അണ്ണയില്‍ നിന്ന് എനിക്ക്, ഒരുപാട് സ്നേഹത്തോടെ ലോകം ചുറ്റാന്‍!!! സഹ റൈഡര്‍ക്ക് 12 ലക്ഷത്തിന്റെ ബൈക്ക് സമ്മാനിച്ച് അജിത്

- Link: https://ml.b4blaze.com/film-news/ajith-gifts-12-lakhs-bike-to-co-rider
- Published: 2023-05-24T18:55:21+05:30
- Author: Anu

സിനിമയോളം സാഹസിക യാത്രകളെ സ്‌നേഹിക്കുന്ന താരമാണ് നടന്‍ അജിത്. ബൈക്കിലാണ് താരത്തിന്റെ
സാഹസിക യാത്രകള്‍. ബൈക്കില്‍ ലോകം മുഴുവന്‍ ചുറ്റുകയാണ് താരം. ഇന്ത്യയ്ക്കകത്തും നേപ്പാള്‍,
ഭൂട്ടാന്‍, യൂറോപ്പിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ട്രിപ്പ് പൂര്‍ത്തിയാക്കി 
കഴിഞ്ഞു. വരുന്ന നവംബറില്‍ ആസ്‌ട്രേലിയയിലേക്ക് യാത്ര പോവാനിരിക്കുകയാണ് താരം.

ഇപ്പോഴിതാ തന്റെ യാത്രകളില്‍ കൂടെയുണ്ടായിരുന്ന സഹ റൈഡറും ട്രിപ്പ് ഓര്‍ഗനൈസറുമായ സുഗത്
സത്പതിക്ക് താരം ആഡംബര ബൈക്ക് സമ്മാനിച്ചിരിക്കുകയാണ്. പന്ത്രണ്ട് ലക്ഷം രൂപ വിലവരുന്ന
ബി.എം. ഡബ്ലിയു എഫ്850ജിഎസ് ബൈക്കാണ് താരം സുഗതിന് സമ്മാനിച്ചിരിക്കുന്നത്.
  അടുത്തിടെ
ഇറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ തുണിവിന്റെ ഇടവേളയിലാണ് താരം ബൈക്കില്‍ നേപ്പാളിലേക്ക് 
പോയത്. ഈ യാത്രയില്‍ എല്ലാവിധ സഹായങ്ങളും നല്‍കി ഒപ്പമുണ്ടായിരുന്ന താരമാണ് സുഗത് സത്പതി.
മേയ് 16-നാണ് ഈ യാത്ര പൂര്‍ത്തിയായത്. യാത്ര നന്നായി പര്യവസാനിച്ചതിനുള്ള നന്ദിയറിയിച്ചാണ്
താരം ബൈക്ക് സമ്മാനിച്ചത്.

ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമിലൂടെ സുഗത് ആണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. അജിത്തിനൊപ്പമുള്ളതും
ബൈക്ക് ഏറ്റുവാങ്ങുന്നതുമായ ചിത്രങ്ങള്‍ അദ്ദേഹം നീണ്ട കുറിപ്പ് പങ്കുവച്ചു.

>  
> View this post on Instagram
>  
> [A post shared by Kapil Jack (@kapiljack)](https://www.instagram.com/p/Csk5FF5rbPr/?utm_source=ig_embed&utm_campaign=loading)

 2022-ന്റെ അവസാനം തമിഴിലെ സൂപ്പര്‍താരമായ അജിത്കുമാറുമായി അടുത്തിടപഴകാന്‍ അവസരം 
ലഭിച്ചെന്ന് സുഗത് കുറിച്ചു. ഡ്യൂക്ക് 390-ലായിരുന്നു സുഗതിന്റെ സഞ്ചാരം. നോര്‍ത്ത്-
ഈസ്റ്റ് ട്രിപ്പ് കഴിഞ്ഞപ്പോള്‍ത്തന്നെ നേപ്പാള്‍-ഭൂട്ടാന്‍ യാത്ര സംഘടിപ്പിക്കാന്‍
അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് അദ്ദേഹത്തിന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായിരുന്നു. 
ഈ യാത്രയിലുടനീളം മറക്കാനാവാത്ത ഓര്‍മകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഒരുപാട് സൂര്യോദയങ്ങളും
അസ്തമയങ്ങളും കണ്ടുവെന്നും സുഗത് കുറിച്ചു.

മോട്ടോര്‍ സൈക്കിള്‍ യാത്രകള്‍ക്കിടെ നിങ്ങള്‍ ഏറ്റവും നല്ല ആളുകളെ കണ്ടുമുട്ടുമെന്ന്
പലരും പറയുന്നു. സാധ്യമായ ഏറ്റവും മികച്ച മനുഷ്യനെയാണ് ഞാന്‍ കണ്ടുമുട്ടിയത്. സ്വന്തം
പ്രശസ്തി പരിഗണിക്കാതെ തന്നെ, അദ്ദേഹത്തിന്റെ വിനയവും സന്തോഷകരമായ പ്രഭാവലയവും എന്നെ
അത്ഭുതപ്പെടുത്തി. വലിയ രീതിയില്‍ ജീവിതം നയിക്കാന്‍ തയ്യാറുള്ള സൂപ്പര്‍സ്റ്റാറിന്
പിന്നില്‍ ഒരു ലളിതമായ മനുഷ്യനുണ്ട്!

വലുതായി എന്നത് ഞാന്‍ ഉദ്ദേശിക്കുന്നത് ആഡംബരമല്ല, മറിച്ച് മനസ്സമാധാനമാണ്. ഇവിടെ ഈ
F850gs, വെറുമൊരു മോട്ടോര്‍ സൈക്കിള്‍ മാത്രമല്ല. ഇത് അദ്ദേഹം എനിക്ക് സമ്മാനിച്ചതാണ്(
അജിത്കുമാര്‍) അതെ! അതൊരു സമ്മാനമാണ്. അണ്ണയില്‍ നിന്ന് എനിക്ക്, ഒരുപാട് സ്നേഹത്തോടെ.
ലോകം പര്യവേക്ഷണം ചെയ്യാന്‍ കഴിയുന്ന ഈ മനോഹരമായ വാഹനം എനിക്ക് ലഭിക്കണമെന്ന് അദ്ദേഹം
ആഗ്രഹിച്ചു. അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല, എന്നാണ് സുഗത് കുറിച്ചത്.

>  
> View this post on Instagram
>  
> [A post shared by Kapil Jack (@kapiljack)](https://www.instagram.com/p/Csk5FF5rbPr/?utm_source=ig_embed&utm_campaign=loading)
