# അജിത് സിനിമയിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങുന്നു!; കാരണം എന്താണെന്നോ???

- Link: https://ml.b4blaze.com/film-news/ajith-is-about-to-take-a-break-from-films
- Published: 2022-10-18T09:34:16+05:30
- Author: Ajay

തെന്നിന്ത്യയിലെ സൂപ്പർ താരം അജിത് സിനിമയിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങുന്നു എന്നാണ്
കോളിവുഡിൽ നിന് പുറത്ത് വരുന്ന വാർത്ത. വലിമൈ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം 
എച്ച് വിനോദുമായി ഒന്നിക്കുന്ന ‘തുനിവ്’ ആണ് അജിത്ത് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന
സിനിമ. ചിത്രത്തിലെ നായിക മലായാളത്തിൻഫെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ajith-3.jpg?resize
=1280%2C720&ssl=1)

ലൈക പ്രൊഡക്ഷന്റെ ബാനറിൽ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്.ഈ സിനിമ
പൂർത്തിയാക്കിയ ശേഷം ഏതാണ്ട് ഒന്നരവർഷത്തോളം സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്
എന്നാണ് താരത്തോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ajith-b1-1.jpg?resize
=1280%2C720&ssl=1)

അജിത് സിനിമയിൽ നിന്ന് ഇടവേള എടുക്കാനുള്ള കാരണം എന്താണെന്നുവെച്ചാൽ ബൈക്ക് റൈഡിങ്ങിൽ
വലിയ താൽപര്യമുള്ള താരം സുഹൃത്തുക്കൾക്കൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലും പര്യടനം നടത്താൻ തീരുമാനിച്ചിരിക്കുകയാണത്രെ.
ഇത്രയും കാലം സിനിമയും മറ്റ് തിരക്കുകൾ കാരണം നീണ്ടുപോയി. തന്റെ 62-ാമത്തെ ചിത്രമായ
തുനിവിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതായിരിക്കും. കൂടാതെ 63-ാമത്തെ ചിത്രത്തിനായി
അജിത്ത് ഇതുവരെ ആർക്കും ഡേറ്റ് നൽകിയിട്ടില്ലെത്രെ
