# അജിത്തിന്റേയും ശാലിനിയുടേയും കുടുംബ ഫോട്ടോകള്‍ തരംഗമാകുന്നു.. അതിനൊരു കാരണം ഉണ്ട്..!

- Link: https://ml.b4blaze.com/film-news/ajith-kumar-latest-family-photos
- Published: 2022-03-04T10:57:28+05:30
- Author: Rahul

തമിഴ് സിനിമാ ലോകം വാഴുന്ന സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് അജിത്ത് കുമാര്‍. എന്നാല്‍
മാസ് കൊമേഴ്‌സ്യല്‍ സിനിമകളില്‍ അഭിനയിക്കുമ്പോഴും തന്റെ വ്യക്തിപരമായ ജീവിതത്തിന് 
ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തി കൂടിയാണ് അജിത്ത്. കുടുംബത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍
മറ്റ് നടന്മാരില്‍ നിന്ന് എന്തുകൊണ്ടും ഒരുപടി മുന്‍പിലാണ് ഇദ്ദേഹം. മാധ്യമങ്ങളോട് 
കുറച്ചുമാത്രം സംവദിക്കുന്ന അദ്ദേഹത്തിന് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/ajith-kumar-1200-
300x167.jpg?resize=1032%2C574&ssl=1)

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ പല വിശേഷങ്ങളും ആരാധകര്‍ കുറച്ച് വൈകിയാണ്
അറിയാറ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഓരോ സന്തോഷ വാര്‍ത്തകളും ആരാധകരും ആഘോഷമാക്കാറുണ്ട്,
ഇപ്പോഴിതാ അജിത്തിന്റെ കുടുംബ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
വാലിമൈ എന്ന തന്റെ ഏറ്റവും പുതിയ ചിത്രം ഹിറ്റായതിന് പിന്നാലെ കുടുംബവുമൊത്ത് മറ്റൊരു
സന്തോഷദിനം ആഘോഷിക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/Ajith_Kumar_Shalini_anoushka_A-
x915-300x254.jpg?resize=1048%2C887&ssl=1)

ശാലിനിക്കും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ പുഞ്ചിരിക്കുന്ന അജിത്തിന്റെ ഫൊട്ടോ നിമിഷ
നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായത്. താടി നീട്ടി വളര്‍ത്തിയ അജിത്തിനെയാണ്
ഫൊട്ടോയില്‍ കാണാനാവുക. തന്റെ അടുത്ത ചിത്രത്തിനായാണ് അജിത്തിന്റെ ഈ രൂപമാറ്റമെന്നാണ്
റിപ്പോര്‍ട്ടുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/valimai-review-300x169.
jpg?resize=1097%2C618&ssl=1)

ശാലിനിക്കും മക്കളായ അനൗഷ്‌കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള അജിത്തിന്റെ ഫൊട്ടോയാണ്
പുറത്തുവന്നിട്ടുള്ളത്. അജിത്തിന്റെ മകന്‍ ആദ്വിക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്
എടുത്ത ഫോട്ടോകളാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

 
