# അജിത്തും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/ajith-kumar-manju-warrier-thunivu-first-look-poster
- Published: 2022-09-21T19:22:18+05:30
- Author: Gargi

നിരവധി ആരാധകരുള്ള നടനാണ് അജിത്ത്. തല എന്നറിയപ്പെടുന്ന അജിത്തിന്റെ ഓരോ സിനിമയും ആരാധകര്‍ക്ക്
ആവേശമാണ്. ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് അജിത്തിന്റെ പുതിയ സിനിമയുടെ പേര്
പുറത്തുവിട്ടിരിക്കുകയാണ്.

![ajith](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ajith.jpg?resize
=1080%2C1290&ssl=1)

മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ‘തുനിവ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
അജിത്തിന്റെ ചിത്രത്തിലെ ലുക്കും പോസ്റ്ററിനൊപ്പം പുറത്ത് വിട്ടിട്ടുണ്ട്. എച്ച് വിനോദ്
സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷനാണ് പ്രാധാന്യമെന്നാണ് സൂചന.

![Manju (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Manju-2.
jpg?resize=1440%2C1440&ssl=1)

വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരും ചിത്രത്തില്‍
അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി
കപൂറും ‘വലിമൈ’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.

> Finally the much awaited [#ThunivuFirstLook](https://twitter.com/hashtag/ThunivuFirstLook?src=hash&ref_src=twsrc%5Etfw)
> out. [#AK61FirstLook](https://twitter.com/hashtag/AK61FirstLook?src=hash&ref_src=twsrc%5Etfw)
> [#Thunivu](https://twitter.com/hashtag/Thunivu?src=hash&ref_src=twsrc%5Etfw) [#AjithKumar](https://twitter.com/hashtag/AjithKumar?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/JCnhrrNCs1](https://t.co/JCnhrrNCs1)
> — Manobala Vijayabalan (@ManobalaV) [September 21, 2022](https://twitter.com/ManobalaV/status/1572571896113401856?ref_src=twsrc%5Etfw)

അതേസമയം തുനിവിനു ശേഷം വിഘ്‌നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ
അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത് നായകനായേക്കുമെന്ന്
റിപ്പോര്‍ട്ടുകളുണ്ട്.
