# 24ാം വിവാഹവാര്‍ഷികം ആഘോഷിച്ച് ശാലിനിയും അജിത്തും!!

- Link: https://ml.b4blaze.com/film-news/ajith-shalini-24th-wedding-anniversary
- Published: 2024-04-25T16:56:52+05:30
- Author: Anu

തെന്നിന്ത്യയിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. ബാലതാരമായി സിനിമാലോകത്തെത്തി
നായികയായും നിറഞ്ഞ നിന്ന താരമാണ് ശാലിനി. വിവാഹത്തോടെ താരം സിനിമയും വിട്ടു. നായികയായി
കുറിച്ചു ചിത്രങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളത്തിന്റെ പ്രിയ നായികയാണ് ശാലിനി.
സിനിമ ഇഷ്ടമാണെങ്കിലും അതിനേക്കാള്‍ അജിത്തിനെയാണിഷ്ടം എന്ന് ശാലിനി തന്നെ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ശാലിനി. വിവാഹജീവിതം 24 വര്‍ഷങ്ങള്‍
പൂര്‍ത്തിയാക്കിയിരിക്കുകയാണ് എന്ന സന്തോഷമാണ് ശാലിനി പങ്കിടുന്നത്. പ്രിയതമന് വിവാഹ
വാര്‍ഷികാശംസകള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ് ശാലിനി.
  താരങ്ങള്‍ക്ക് നിരവധി പേരാണ്
വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നത്. വിവാഹം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷമായോ എന്നാണ് ആരാധകര്‍
ചോദിക്കുന്നത്. കണ്ടാല്‍ തോന്നുന്നില്ലെന്നും വിശ്വസിക്കാന്‍ ആകുന്നില്ലെന്നും ആരാധകര്‍
പറയുന്നു.

1999ല്‍ അമര്‍ക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് താരങ്ങള്‍ പ്രണയത്തിലായത്. മലയാളത്തില്‍
കുഞ്ചാക്കോ ബോനുമൊത്ത് ഗോസിപ്പുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് അജിത്തുമായി പ്രണയത്തിലായത്.
ഷൂട്ടിനിടെ അജിത് നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടുണ്ടായിരുന്നു.
അതിനിടെ ശാലിനിയുടെ കൈ മുറിഞ്ഞു. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന്
അത് വലിയ മനഃപ്രയാസമുണ്ടാക്കി.
  ആ മുറിവില്‍ നിന്നാണ് താരപ്രണയം മൊട്ടിട്ടത്. മുറിവുണങ്ങുന്ന
സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്‌നേഹവും കരുണയും എന്താണെന്ന് മനസിലാക്കിയെന്നാണ്
പ്രണയത്തിനെ കുറിച്ച് ശാലിനി തന്നെ പറഞ്ഞിട്ടുള്ളത്. 2000 ഏപ്രില്‍ 24ന് ചെന്നൈയില്‍
വച്ചായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് മക്കളുണ്ട് ഇരുവര്‍ക്കും, അനൗഷ്‌കയും ആദ്വിക്കും.

> Just now : Thala & Shalini mam at leela palace, Chennai
> They are celebrating their Marriage Anniversary together ❤️[#Ajithkumar](https://twitter.com/hashtag/Ajithkumar?src=hash&ref_src=twsrc%5Etfw)
> [#Vidaamuyarchi](https://twitter.com/hashtag/Vidaamuyarchi?src=hash&ref_src=twsrc%5Etfw)
> [#GoodBadUgly](https://twitter.com/hashtag/GoodBadUgly?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/uD5pw4go3q](https://t.co/uD5pw4go3q)
> — Bala Jith (@ThalaBalajith) [April 24, 2024](https://twitter.com/ThalaBalajith/status/1782999884062454199?ref_src=twsrc%5Etfw)
