# പ്രണയിതാക്കളെപ്പോലെ അജിത്തും ശാലിനിയും; ചിത്രം വൈറലാവുന്നു!

- Link: https://ml.b4blaze.com/film-news/ajith-shalini-photo-viral
- Published: 2023-03-21T11:50:23+05:30
- Author: Rahul

തമിഴ് സൂപ്പർ താരം അജിത്ത് തന്‌റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ്.
ഇപ്പോഴിതാ താരത്തിന്റെയും ശാലിനിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
സ്‌റ്റൈലിഷ് ലുക്കിൽ പ്രണയ സിനിമകളിലെ നായകനെയും നായികയെയുംപോലെയാണ് ഇരുവരും ചിത്രങ്ങളിൽ
പ്രത്യക്ഷപ്പെടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/ajith-s.jpg?resize
=1280%2C720&ssl=1)

അജിത്തും ശാലിനിയും ദുബായിലാണ് ഇപ്പോളുള്ളത്. ശാലിനിയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ
ചിത്രങ്ങൾ പങ്കുവച്ചത്.ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. സൂപ്പർ കപ്പിൾ,
മനോഹര ജോഡി, എന്തൊരു ഭംഗിയാ കാണാൻ,എവർഗ്രീൻ കപ്പിൾസ്, സൂപ്പർ, തുടങ്ങി കമന്റുകളുടെ 
നിര തന്നെയുണ്ട് ചിത്രങ്ങൾക്ക താഴെ. അനൗഷ്‌ക , ആദ്വിക് എന്നിങ്ങളെ രണ്ട് മക്കളാണ് അജിത്-
ശാലിനി ദമ്പതിമാർക്കുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/ajiths.jpg?resize
=1280%2C720&ssl=1)

എച്ച്. വിനോദ് കുമാർ സംവിധാനം ചെയ്ത തുനിവാണ് അജിത്തിന്റേതായി അവസാനം റിലീസ് ചെയ്ത 
ചിത്രം. മഞ്ജു വാരിയർ ആയിരുന്നു സിനിമയിൽ നായികയായി എത്തിയത്. ബോക്‌സ്ഓഫിസിലും ചിത്രം
വലിയ വിജയമായിരുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിരവ് ഷായാണ്. ബോണി കപൂർ നിർമ്മിച്ച 
ചിത്രത്തിൽ സമുദ്രക്കനി, ജോൺ കൊക്കെൻ, അജയ് കുമാർ, വീര, ദർശൻ, ജി എം സുന്ദർ, പ്രേം 
കുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ

 

>  
> View this post on Instagram
>  
> [A post shared by Shalini Ajith Kumar (@shaliniajithkumar2022)](https://www.instagram.com/p/CqA_AAvvDFn/?utm_source=ig_embed&utm_campaign=loading)

 
