# മകന്റെ പിറന്നാൾ ആഘോഷമാക്കി ശാലിനിയും അജിത്തും ചിത്രങ്ങൾ വൈറൽ ആകുന്നു

- Link: https://ml.b4blaze.com/film-news/ajith-shalini-son-birthday
- Published: 2020-03-02T14:45:50+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് അജിത്തിന്റെയും ശാലിനിയുടെയും,
തമിഴിന് പുറമെ മലയാളികളും ഇവരെ ഏറെ സ്നേഹിക്കുന്നു, ഈ കുടുമ്ബത്തിന്റെ വിഷേശങ്ങൾ എല്ലാം
തന്നെ രണ്ടു കയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അജിത്തിന്റെയും ശാലിനിയുടെയും
മകന്‍ ആദ്വിക്കിന്റെ ജന്മദിനാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍
സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഞായറാഴ്ച വൈകിട്ട് ചെന്നൈയില്‍ വെച്ചു നടന്ന ജന്മദിന
ആഘോഷത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ശാലിനിയുടെ സഹോദരങ്ങളായ
ശ്യാമിലി, റിച്ചാര്‍ഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

![ajith-son-birthday](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
ajith-and-shalini-son-birthday.jpg?resize=1024%2C769&ssl=1)

ഇന്നാണ് അദ്വികിന്റെ ജന്മദിനമെങ്കിലും ഒരു ദിവസം മുന്‍പെ താരകുടുംബം കുട്ടിത്തലയുടെ
ജന്മദിനം ആഘോഷിക്കുകയായിരുന്നു. 2015 മാര്‍ച്ച്‌ രണ്ടിനാണ് ആദ്വിക് ശാലിനിയുടെയും അജിത്തിന്റെയും
ജീവിതത്തിലേക്ക് എത്തുന്നത്. പന്ത്രണ്ടുവയസ്സുകാരിയായ അനൗഷ്ക എന്നൊരു മകള്‍ കൂടിയുണ്ട്
ഇവര്‍ക്ക്.

![ajith-son-birthday](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
ajith-son.jpg?resize=600%2C450&ssl=1)

![ajith-son-birthday](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
Ajith-Son-First-Birthday-Celebration-Photos.jpg?resize=770%2C428&ssl=1)

1999 ല്‍ ‘അമര്‍ക്കളം’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്.
ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ
നേര്‍ക്ക്‌ കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത്‌ അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ്‌
ഇവരുടെ പ്രണയം തുടങ്ങുന്നത്.

![ajith-son-birthday](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
shalini-with-ajith.jpg?resize=1080%2C1174&ssl=1)

![ajith-son-birthday](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
unnamed.png?resize=512%2C311&ssl=1)

മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന
സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താന്‍ മനസ്സിലാക്കിയെന്നാണ്
അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച്‌ ശാലിനി പറഞ്ഞത്.
