# അജിത്തിന്റെ വീഡിയോ എടുത്ത ആരാധകന്റെ  ഫോൺ പിടിച്ച് വാങ്ങി ഡിലീറ്റ് ചെയ്ത് താരം; വീഡിയോ വൈറൽ

- Link: https://ml.b4blaze.com/film-news/ajith-take-phone-of-the-fan-veedio-deleted
- Published: 2024-01-06T10:36:49+05:30
- Author: Sreekumar

സിനിമാതാരങ്ങൾക്ക് പൊതുവെ ലഭിക്കാത്ത ഒന്നാണ് പ്രൈവസി. പക്ഷെ   തന്റെ സ്വകാര്യതയിൽ 
പ്രത്യേകം ശ്രദ്ധിക്കുന്ന താരമാണ്  സൂപ്പർസ്റ്റാറുകളിൽ ഒരാളായ  അജിത് കുമാർ . താൻ അഭിനയിക്കുന്ന
സിനിമകളുടെ  പ്രിവ്യൂ റിലീസ്  ഷോകളും ചടങ്ങുകളുമെല്ലാം ഒഴിവാക്കുന്ന അപൂർവ്വം ചില താരങ്ങളുടെ
കൂട്ടത്തിലാണ് അജിത്തും ഉൾപ്പെടുന്നത്. ഇപ്പോഴിതാ തന്റെ അനുവാദമാല്ലാതെ വീഡിയോയെടുത്ത
ആരാധകന്റെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി അത് ഡിലീറ്റ് ചെയ്യുന്ന താരത്തിന്റെ 
വീഡിയോയാണ്   ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭാര്യ ശാലിനിയ്ക്കും കുടുംബത്തിനും
ഒപ്പം ദുബായിൽ പുതുവർഷം ആഘോഷിക്കുകയാണ് അജിത്. ദുബായിലുള്ള താരദമ്പതികളുടെ ഫോട്ടോയും
വീഡിയോകളും ഒക്കെ  സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതോടൊപ്പമാണ് അജിത്  ഒരു ആരാധകന്റെ
ഫോൺ പിടിച്ച് വാങ്ങുകയും ഫോണിൽ നിന്ന്  തന്റെ വീഡിയോ ഡിലീറ്റ് ചെയ്യുന്നതും വ്യക്തമാക്കുന്ന
ഒരു ദൃശ്യം  പുറത്തുവന്നിരിക്കുന്നത്.  ഈ വീഡിയോക്ക് പിന്നാലെ അജിത്തിനെതിരെ  വിമർശനവും
അതുപോലെ തന്നെ താരത്തെ ന്യായീകരിച്ചും നിരവധി പേരെത്തിയിട്ടുണ്ട്.
  തന്റെ സ്വകാര്യത
സംരക്ഷിക്കുകയാണ് അജിത്ത്  ചെയ്തതെന്നു ന്യായീകരിക്കുന്നവരും  അജിത്ത് തന്റെ താരമൂല്യം
കാണിച്ചതാണെന്നു വിമർശകരും   വീഡിയോ പങ്കുവെച്ചും കമന്റുകളായും  പ്രതികരിക്കുന്നുണ്ട്.
ഇതാദ്യമായല്ല അജിത്ത് ഇത്തരം വിവാദങ്ങളിൽപ്പെടുന്നത്. മുൻപും  നടന്റെ   സമാനമായ  വീഡിയോകൾ
പുറത്തു വന്നിട്ടുണ്ട്. എന്ത്തന്നെയായാലും  സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ്
ചെയ്യപ്പെടുന്ന നടന്മാരിൽ ഒരാളാണ് അജിത്ത് കുമാർ. വീഴ്ചകളിൽ നിന്നും ഉയർന്ന് വരുന്നിടത്താണ്
അജിത്ത് എന്ന നടന്റെ കോൺഫിഡൻസ് മനസിലാക്കേണ്ടത്. സ്വന്തം ഫാൻസ്‌ അസോസിയേഷൻ പിരിച്ചുവിട്ട
താരം കൂടിയാണ്. ഒരു പ്രോഗ്രാമിനും പങ്കെടുക്കില്ല. പരസ്യങ്ങളിൽ പോലും  അഭിനയിക്കാറില്ല.
അഭിമുഖങ്ങള്‍ നല്‍കാറില്ല അവാര്‍ഡ് ഷോകളിലും പങ്കെടുക്കാറില്ല.സിംപിൾ ലൈഫ് നയിക്കുന്ന
ഒരു നടൻ തന്നെയാണ് അജിത് . അജിത്തിനെ കുറിച്ച് ആരോട് ചോദിച്ചാലും ആദ്യം പറയുന്ന വാക്കു
ആത്മവിശ്വാസം  എന്നതാണ് ‘

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/ajith4.jpg?resize
=951%2C597&ssl=1)

സിനിമക്ക്പു റമെയുള്ള അജിത്തിന്റെ ജീവിതം ക്യാമറക്കണ്ണുകളില്‍ നിന്നും ഏറെ അകലെയാണ്.
താരം മാധ്യമങ്ങളില്‍ നിന്നെല്ലാം എപ്പോഴും പരാമവധി അകലം പാലിച്ച് നിൽക്കാനാണ് ശ്രമിക്കാറുളളത്.
അ തുകൊണ്ട് തന്നെ അജിത്തിന്റെ വിശേഷങ്ങളൊന്നും അധികം ആരാധകരിലേക്ക് എത്താറില്ല. സിനിമയില്ലെങ്കില്‍
യാത്രകള്‍ നടത്താനും മറ്റുമൊക്കെയാണ് അജിത്തിന് ഇഷ്ടം. താരജാഡകളൊന്നുമില്ലാതെ യാത്രകള്‍
നടത്തുന്ന അജിത്തിന്റെ ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
നിലവിൽ, തന്റെ 62-ാമത്തെ ചിത്രമായ ‘വിടാ മുയാർച്ചി’യുടെ ഷൂട്ടിങ് തിരക്കുകളിലാണ് അദ്ദേഹം.
മഗിൽ തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസാണ്. അജിത്തിനെ
കുറിച്ചുള്ള മറ്റൊരു രസകരമായ റിപ്പോർട്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. നടൻ 
മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല എന്നതാണ് അത്.  അദ്ദേഹത്തിനത് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ 
ബന്ധുക്കളും സുഹൃത്തുക്കളും വഴിയാണ് കോണ്ടാക്ടുകൾ എല്ലാം. വളരെ വിചിത്രമായി തോന്നുമെങ്കിലും
സംഗതി സത്യമാണ് ,പൊന്നിയിൻ സെൽവന്റെ പ്രമോഷനിടെ നടി തൃഷയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.
നിങ്ങൾ അജിത് കുമാറിന്റെ പേര് മൊബൈൽ ഫോണിൽ സേവ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി
മറുപടി നൽകിയപ്പോഴാണ് അജിത്ത് ഫോൺ ഉപയോഗിക്കുന്നില്ലെന്ന് വെളിപ്പെട്ടത്. അദ്ദേഹത്തിന്
ഫോണില്ലെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൂടെയാണ് അദ്ദേഹത്തെ ബന്ധപ്പെട്ടതെന്നും
നടി തൃഷ പറഞ്ഞു. ഫോൺ ഉപയോഗിക്കാൻ അജിത്തിന് ഇഷ്ടമല്ല. ഇന്ത്യയുടെ ഉരുക്കുമനുഷ്യനെ പോലെയാണ്
അജിത് കുമാറെന്നും തൃഷ അന്ന് പറഞ്ഞിരുന്നു. തുനിവാണ് അവസാനമായി പുറത്തിറങ്ങിയ  അജിത്ത്
സിനിമ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/ajith5.jpg?resize
=658%2C579&ssl=1)

 
