# അജിത് ചിത്രം തുനിവിന്റെ ഡിജിറ്റൽ അവകാശം പ്രമുഖ ഒടിടി സ്വന്തമാക്കി

- Link: https://ml.b4blaze.com/film-news/ajith-thunivu-ott
- Published: 2022-09-26T13:00:18+05:30
- Author: Ajay

അജിത്ത് നായകനാവുന്ന ഏറ്റവും പിതിയ ചിത്രമാണ് തുനിവ്. ചിത്രത്തിൽ താരത്തിന്റെ നായികയായി
എത്തുന്നത് മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യരാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫ്സ്റ്റ്
ആൻഡ് സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ പങ്കുവെച്ചിരുന്നു. പ്രേക്ഷകർ ഇരുകൈയോടെയാണ് പോസ്റ്ററുകൾ
സ്വീകരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ajith-5.jpg?resize
=1280%2C720&ssl=1)

അജിത്തിന്റെ പുതിയ സ്റ്റെലിഷ് ലുക്ക് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.ഇപ്പോളിതാ
സിനിമയുടെ പുതിയ അപ്‌ഡേറ്റ്‌സ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തുനുവിന്റെ
ഡിജിറ്റൽ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.
അടുത്തതായി സിനിമയുടെ റിലീസ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ajith-3.jpg?resize
=1280%2C720&ssl=1)

തുനിവ് അടുത്തമാസം ദീപാവലി റിലീസായി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ സിനിമ
ഇതുവരെ പൂർത്തിയായിട്ടില്ല.തുനിവ് അടുത്ത വർഷം പൊങ്കൽ റിലീസാവാനാണ് സാധ്യതയെന്നാണ് 
സിനിമയുമായി അടുപ്പമുള്ളവർ പറയുന്നത്. എച്ച് വിനോദാണ് തുനുവ് സംവിധാനം ചെയ്യുന്നത്.
ബോണി കമപൂറാണ് സിനിമ നിർമിക്കുന്നത്

 
