# തുനിവിന്റെ റിലീസിന് മുന്നെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ച് അജിത്ത്

- Link: https://ml.b4blaze.com/film-news/ajith-vacationed-with-his-family-before-the-release-of-tuniv
- Published: 2023-01-02T14:14:44+05:30
- Author: Ajay

തെന്നിന്ത്യൻ താരം അജിത് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന നടനാണ്. തന്‌റെ പുതിയ സിനിമയായ
തുനിവിന്റെ റിലീസിന് മുന്നോടിയായി കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്
അജിത്ത്. അജിത്തിന്റെയും ഭാര്യ ശാലിനിയുടെയും രണ്ട് മക്കളായ അനൗഷ്‌കയുടെയും ആദ്വികിന്റെയും
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 മകൾ വളർന്ന വലുതായെന്നും ആദ്വിക്കിന്റെ പുഞ്ചിരി മനോഹരമാണ് എന്നാണ് ആരാധകർ പറയുന്നത്.
അതേ സമയം അജിത്ത് നായകനാവുന്ന തുനിവ് സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. മഞ്ജു വാര്യർ
നായികയായി എത്തുന്ന സിനിമ തമിഴിലും തെലുങ്കിലുമായി ജനുവരി 12ന് തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ എച്ച് വിനോദ് തന്നെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/ajith-shalini.jpg?
resize=1248%2C650&ssl=1)

തെലുങ്ക് നടൻ അജയ് സമുദ്രക്കനി, വീര,ജോൺ കൊക്കെൻ എന്നിവരും സിനിമയിലുണ്ട്.ബോണി കപൂറാണ്
തുനിവ് നിർമിക്കുന്നത്. സിനിമയുടം ഛായാഗ്രാഹണം നിർവഹിക്കുന്നത് നിരവ് ഷായും ചിത്രസംയോജനം
വിജയ് വേലുക്കുട്ടിയും നിർവഹിക്കുന്നു. തുനിവിന് ശേഷം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന
എകെ 62 എന്ന ചിത്രത്തിലാണ് അജിത് കൈകോർക്കുന്നത്. ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
വൈകാതെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
