# ആഘോഷം അവസാനിക്കുന്നില്ല…! അജിത്ത് സിനിമയുടെ സെക്കന്റ് ലുക്കും പുറത്ത്!

- Link: https://ml.b4blaze.com/film-news/ajiths-thuniv-movie-second-look-poster
- Published: 2022-09-22T14:22:05+05:30
- Author: B4blaze News Desk

അജിത്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ തുനിവിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും
പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. വാലിമൈ എന്ന സിനിമയ്ക്ക് ശേഷം അതേ കൂട്ടുകെട്ട്
തന്നെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് ഒരു സിനിമ എത്തിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
അജിത്ത് നായകനായി എത്തിയ വാലിമൈ സംവിധാനം ചെയ്തത് എച്ച് വിനോദ് ആയിരുന്നു.. അദ്ദേഹം
തന്നെയാണ് അജിത്തിന്റെ ഏറ്റവും പുതിയ സിനിമയായ തുനിവിന്റേയും സംവിധായകന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thuniv-movie.jpg?
resize=599%2C900&ssl=1)

കഴിഞ്ഞ ദിവസം ആയിരുന്നു സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും ഒപ്പം അജിത്തിന്റെ മാസ് ലുക്കിലുള്ള
ഈ സിനിമയിലെ ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ സിനിമയില്‍ അദ്ദേഹത്തിന്റെ
സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ 
നേടിയ അജിത്ത് ചിത്രാണ് തുനിവ്.. മലയാളികള്‍ക്ക് ഈ സിനിമ അഭിമാനവും പ്രതീക്ഷയും ആയി
മാറുന്നത് മഞ്ജു വാര്യറുടെ നായികാ കഥാപാത്രമാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/manju-0.jpg?resize
=620%2C659&ssl=1)

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ വീണ്ടും തമിഴ് സിനിമാ ലോകത്തേക്ക് എത്തുന്നതിന്റെ
ആവേശവും ആരാധകര്‍ക്ക് ഉണ്ട്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
അജിത്തും മഞ്ജു വാര്യറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുമ്പോള്‍ വീര, സമുദ്രക്കനി, ജോണ്‍
കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/poster-thuniv.jpg?
resize=570%2C609&ssl=1)

ബോണികപൂര്‍ തന്നെയാണ് അജിത്തിന്റെ ഈ സിനിമയും നിര്‍മ്മിക്കുന്നത്. തുനിവിന് ശേഷം വിഘ്‌നേഷ്
ശിവന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലാണ് അജിത്ത് അഭിനയിക്കുക. ചിത്രത്തില്‍
നയന്‍താര ആയിരിക്കും നായിക എന്ന നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thunivu-first-look.
jpg?resize=1280%2C720&ssl=1)
