# ആദ്യമൊക്കെ എനിക്ക് അങ്ങനെ ചെയ്യാൻ നാണക്കേട് ആയിരുന്നു

- Link: https://ml.b4blaze.com/film-news/ajmal-about-mammootty
- Published: 2023-07-22T11:05:00+05:30
- Author: Devika

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അജ്‌മൽ അമീർ. ഒരു കാലത്ത് നിരവധി ചിത്രങ്ങളിൽ
ആണ് താരം അഭിനയിച്ചിരുന്നത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റേതായ സ്ഥാനം നേടാൻ
അജ്‌മലിന് കഴിഞ്ഞു. ഒരു കാലത്ത് താരം ഈ രണ്ടു സിനിമ ഇന്ഡസ്ട്രിയിലും സജീവമായി നിൽക്കുകയായിരുന്നു.
എന്നാൽ കുറച്ച് കാലമായി താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. കുറച്ചധികനാൽ
സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തന്റെ തിരിച്ച് വരവ്
നടത്തിയിരിക്കുകയാണ്. എന്നാൽ അന്നും ഇന്നും ലുക്കിന്റെ കാര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല
എന്നാണ് താരത്തിന്റെ ആരാധകൻ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/ajmal-1.jpg?resize
=1024%2C1534&ssl=1)

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ആദ്യമൊക്കെ എനിക്ക് സിനിമയിൽ അവസരം ചോദിക്കാൻ വേണ്ടി 
സംവിധായകരെ വിളിക്കാൻ വലിയ മടിയായിരുന്നു. എന്തോ ഒരു നാണക്കേട് പോലെയായിരുന്നു എനിക്ക്
അവരെ വിളിച്ച് ചാൻസ് ഒക്കെ ചോദിക്കാൻ. എന്നാൽ ഞാൻ എന്ന ഒരു നടൻ ഇപ്പോഴും ഇവിടെ ഒക്കെ
ഉണ്ടെന്നും സിനിമയിൽ അഭിനയിക്കാൻ എനിക്ക് ഇപ്പോഴും താൽപ്പര്യം ഉണ്ടെന്നും അവർ എങ്ങനെ
അറിയാൻ ആണ്? അത് ഞാൻ തന്നെ പറയണ്ടേ. അത് മാത്രമല്ല, മമ്മൂട്ടി പോലും സംവിധായകരെ വിളിച്ച്
അവസരങ്ങൾ ചോദിക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/ajmal.jpg?resize
=360%2C533&ssl=1)

മമ്മൂക്കയ്ക്ക് വരെ അങ്ങനെ ചെയ്യാമെങ്കിൽ ഈ എനിക്ക് എന്ത് കൊണ്ട് അത് ചെയ്തുകൂടാ. ഞാൻ
ഒക്കെ മമ്മൂക്കയെ വെച്ച് നോക്കുമ്പോൾ എത്രയോ ചെറിയ കലാകാരൻ ആണ്. അത് കൊണ്ട് തന്നെ ഞാൻ
ഇപ്പോൾ ഒരു മടിയും കൂടാതെ സംവിധായകരെ വിളിക്കുകയും എനിക്ക് അവർക്ക് ഒപ്പം സിനിമ ചെയ്യാൻ
ആഗ്രഹം ഉണ്ടെന്നു പറയുകയും ചെയ്യാറുണ്ട്. അവരൊക്കെ അവസരങ്ങൾ വരുമ്പോൾ എന്നെ വിളിക്കുകയും
എനിക്ക് ഇപ്പോൾ അഭിനയിക്കാൻ ചാൻസ് ലഭിക്കുയും ചെയ്യാറുണ്ട് എന്നുമാണ് അജ്‌മൽ അമീർ പറയുന്നത്.
