# വേനല്‍ പുഴയില്‍ തെളിനീരില്‍…16 വര്‍ഷത്തിന് വീണ്ടും വീണ്ടും ഒന്നിച്ച് അജ്മല്‍ അമീറും വിമലാ രാമനും

- Link: https://ml.b4blaze.com/film-news/ajmal-ameer-and-vimala-raman-met-after-16-years
- Published: 2023-10-03T20:05:39+05:30
- Author: Anu

‘ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍’ എന്ന ഹൃദ്യമായ പ്രണയ ഗാനത്തിലൂടെ മലയാളത്തിന്റെ 
പ്രിയ താരങ്ങളായവരാണ് അജ്മല്‍ അമീറും വിമലാ രാമനും. ‘പ്രണയകാലം’ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും
പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ആ ‘പ്രണയജോഡികള്‍’ വീണ്ടും ഒന്നിച്ചിരിക്കുകയാണ്.
നീണ്ട പതിനാറ് വര്‍ഷത്തിന് ശേഷം.

അപ്രതീക്ഷിതമായിരുന്നു ആ കൂടിച്ചേരല്‍. വിമലയെ കണ്ടുമുട്ടിയ സന്തോഷം അജ്മല്‍ സോഷ്യല്‍മീഡിയയില്‍
പങ്കുവച്ചു. സെല്‍ഫിയും പങ്കുവച്ചാണ് അജ്മലിന്റെ ഹൃദ്യമായ കുറിപ്പ്.
  ‘ഒന്നര പതിറ്റാണ്ടിലേറെയായി
എനിക്ക് കാണാന്‍ അവസരം ലഭിക്കാത്ത ഒരാളുമായി ഒരു വഴിത്തിരിവായിരുന്നു അത്. അവരുടെ സ്ഥായിയായ
കൃപയും സൗന്ദര്യവും എന്നത്തേയും പോലെ ആകര്‍ഷകമായി നിലകൊള്ളുന്നു.  ‘ഒരു വേനല്‍ പുഴയില്‍’
ഞങ്ങളുടെ എല്ലാ അര്‍പ്പണബോധമുള്ള ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ആരാധകര്‍ക്കുമുള്ള
അഭിനന്ദനത്തിന്റെ അടയാളമായി ഈ ഫോട്ടോ പങ്കിടുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. വര്‍ഷങ്ങള്‍ക്ക്
ശേഷം കണ്ടുമുട്ടാനായതില്‍ സന്തോഷമുണ്ടെന്ന് വിമല രാമനും മറുപടിയായി കുറിച്ചു.

2007ല്‍ ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത ചിതമാണ് ‘പ്രണയകാലം’. അജ്മലിന്റെ അരങ്ങേറ്റ ചിത്രവുമായിരുന്നു.
ഔസേപ്പച്ചന്‍ സംഗീത പകര്‍ന്ന ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

>  
> View this post on Instagram
>  
> [A post shared by Ajmal Amir (@ajmal_amir)](https://www.instagram.com/p/Cx2tczIv46z/?utm_source=ig_embed&utm_campaign=loading)
