# വിജയൻ കാരന്തൂരിന് സഹായ അഭ്യർത്ഥനയുമായി അജു വർഗീസ്

- Link: https://ml.b4blaze.com/film-news/aju-fb-post-for-vijayn
- Published: 2022-10-09T08:30:47+05:30
- Author: Ajay

ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിനു വേണ്ടി സഹായ അഭ്യർത്ഥനയുമായി യുവനടൻ അജു
വർഗീസ്. സോഷ്യൽ മീഡിയയിലൂടെയാണ് അജു വർഗീസ് സഹായം അഭ്യർത്ഥിച്ചത്. ഏതാണ്ട് അഞ്ച് വർഷത്തോളമായി
കരൾ രോഗത്തിന് ചികിത്സയിലാണ് നടൻ വിജയൻ കാരന്തൂർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/VIJAYAN-1-1.jpg?
resize=1280%2C720&ssl=1)

 

‘വിജയൻ കാരന്തൂരിനായി നമുക്ക് കൈകോർക്കാം ‘ എന്ന ഫേസ് ബുക്ക് പോസ്റ്റിൽ നടന്റെ ബാങ്ക്
അക്കൗണ്ട് വിവരങ്ങളും ചേർത്തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വിജയൻ കാരന്തൂർ 
തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തന്റെ മുന്നിലുള്ള
ഏക പോംവഴി കരൾമാറ്റമാണ് അദ്ദേഹം പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/VIJAYAN.jpg?resize
=1280%2C720&ssl=1)

താനൊരു കരൾ ദാതാവിനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. നിങ്ങൾ ഇത് സ്വന്തം കാര്യമായെടുത്ത്
കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും. എന്നെ ജീവിതത്തിലേക്ക് തിരിച്ചു
കൊണ്ടുവരികയും ചെയ്യണമെന്ന്് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നുവെന്നാണ് വിജയൻ കാരന്തൂർ
ഫേസ്ബുക്കിൽ കുറിച്ചത്. വിജയൻ കാരന്തൂർ 1973-ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ്
നടൻ സിനിമയിലെത്തുന്നത്.
