# സിംഹത്തോട് കുശലം ചോദിക്കുന്ന അജു വര്‍ഗീസ്- വീഡിയോ

- Link: https://ml.b4blaze.com/film-news/aju-varghese-new-video-viral-on-social-media
- Published: 2022-10-16T18:30:21+05:30
- Author: Gargi

നിരവധി ആരാധകരുള്ള നടനാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം 
തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. വീഡിയോയ്ക്ക് കൊടുക്കുന്ന
അജുവിന്റെ രസകരമായ തലക്കെട്ടുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ അജു പങ്കുവെച്ച ഒരു വീഡിയോയാണ്
സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത്. മൃഗശാലയില്‍ നിന്നു സിംഹത്തിനൊപ്പമുള്ള വീഡിയോയാണ്
താരം പങ്കുവെച്ചത്. ‘നീ പൊന്നപ്പനല്ലടാ തങ്കപ്പനാ.. തങ്കപ്പന്‍!’ എന്ന അടിക്കുറിപ്പിലാണ്
നടന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മാന്നാര്‍ മത്തായി സ്പീകിങ്ങി’ല്‍ ജനാര്‍ദ്ദനന്റെ
ഹിറ്റ് ഡയലോഗും വിഡിയോയില്‍ കേള്‍ക്കാം.

![Aju Varghese (3)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/
Aju-Varghese-3.jpg?resize=1080%2C1350&ssl=1)

ചില്ലുകൂട്ടില്‍ കിടക്കുന്ന സിംഹത്തോടെ കുശലം ചോദിക്കുകയാണ് അജു. അജുവിനെ കണ്ടതും അടുത്തേക്ക്
വന്ന സിംഹം കണ്ണാടിക്കടുത്ത് തന്നെ കിടക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക്
കമന്റുകളുമായെത്തിയത്. ഗ്ലാസ് ഇല്ലായിരുന്നെങ്കില്‍ എന്റെ ശിവനെ എന്നായിരുന്നു ഒരാളുടെ
കമന്റ്. രണ്ട് സിംഹങ്ങള്‍ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ഇവനെ കിട്ടിയിരുന്നെങ്കില്‍
ഒരു മാസം റസ്റ്റ് എടുക്കാമായിരുന്നു എന്നാണ് സിംഹം ഇപ്പോള്‍ ചിന്തിക്കുന്നതെന്നാണ് 
മറ്റൊരു ഉപഭോക്താവ് കമന്റ് ചെയ്തത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ആണ്
അജുവിന്റേതായി റിലീസിനൊരുങ്ങുന്നത്.
