# ഒടുവിൽ ക്ഷമ ചോദിച്ച് അജു വർഗീസ്, പണിയെടുക്കുന്നവർക്ക് വേതനം കൊടുക്കണം

- Link: https://ml.b4blaze.com/film-news/aju-varghese-social-media-post
- Published: 2022-06-15T15:00:54+05:30
- Author: Shilpa

മലയാളികളുടെ പ്രിയപ്പെട്ട നടനും നിർമ്മാതാവുമാണ് അജു വർഗീസ്. നിരവധി ചിത്രങ്ങളാണ് അദ്ദേഹം
നിർമ്മിച്ചിട്ടുള്ളത്. അജു വർഗീസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ 
പറക്കട്ടെ. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ
വിവാദമായിരിക്കുകയാണ്.

പുതുമുഖ സംവിധായകർക്ക് വേതനം നൽകുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞ കാര്യങ്ങളാണ്
വിവാദമായത്. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഒരു തമാശയായി പറഞ്ഞതാണെന്ന് താരം വിശദീകരിക്കുന്നുണ്ട്.

പിന്നാലെ സോഷ്യൽ മീഡിയയിൽ അജുവിന് എതിരെ വലിയ വിമർശനം ഉയർന്നിരുന്നു. വിമർശനം ഉയർന്നതോടെ
വിഷയത്തിൽ വിശദീകരണം നൽകി രംഗത്ത് വന്നിരിക്കുകയാണ് അജു വർഗീസ്. മൂവീ സ്ട്രീറ്റ് എന്ന
ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേജിലാണ് അജു ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/aju-varghese-1.jpg?
resize=845%2C440&ssl=1)

അഭിമുഖത്തിൽ സംസാരിക്കുന്ന വീഡിയൊ അടക്കമാണ് അജുവിന്റെ കുറിപ്പ്. പ്രകാശൻ പരക്കട്ടെ
എന്ന സിനിമയുടെ ഭാഗമായ എന്റെ ഇന്റർവ്യൂലെ ചില പരാമർശങ്ങൾ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന
പലർക്കും വേദനിച്ചു എന്നറിഞ്ഞു. പണിയെടുക്കുന്നവർക്കു വേതനം കൊടുക്കണം എന്ന് ഞാൻ തുടക്കം
തന്നെ പറയുന്നു. ശംഭുവിനെ ഉദാഹരണം ആയി പറയുമ്പോൾ, ‘മാസം ഇത്രേം ഉള്ളു’ എന്നും അല്ലേൽ”
മാസം ഒന്നുമില്ലെന്നോ” ആദ്യം പറയും. ഇതിൽ തലക്കെട്ടു വന്നത് ‘മാസം ഒന്നുമില്ലെന്ന്’
മാത്രം. ഞാൻ തന്നെ പറഞ്ഞ 2 കാര്യങ്ങൾ എന്റെ വാക്കുകൾ അല്ലാതായി…

ഇത് ഒരു തമാശ മാത്രമാണെന്നും ഇത് കൊണ്ട് ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും
താരം പറഞ്ഞു.

ലൗ ആക്ഷൻ ഡ്രാമ എന്ന ഹിറ്റ് സിനിമയുടെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്
പ്രകാശൻ പറക്കട്ടെ. നവാഗതനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ
ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. ധ്യാൻ ശ്രീനിവാസന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന
ഷഹദിന്റെ ആദ്യ ചിത്രം കൂടിയാണ് പ്രകാശൻ പറക്കട്ടെ.അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും
ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/aju1.jpg?resize=
960%2C540&ssl=1)

ഹിറ്റ് കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയ്ക്ക് വലിയ പ്രതീക്ഷയോടെയാണ്
സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത്
വന്നിരുന്നു. പൊട്ടിച്ചിരി പടർത്തുന്ന ട്രെയിലർ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
