# മനുഷ്യനാകണം; പണ്ടേ തള്ളി കളഞ്ഞതാണ്  ഒരോർമ്മപെടുത്തൽ!വിനായകനെതിരെ അഖിൽ മാരാർ 

- Link: https://ml.b4blaze.com/film-news/akhil-maarar-against-vinayakan
- Published: 2023-07-21T21:16:09+05:30
- Author: B4blaze News Desk

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ബിഗ് ബോസ് വിന്നർ അഖിൽ മാരാർ പങ്കുവെച്ച
സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. മനുഷ്യനാകണം ..മനുഷ്യനാകണം പണ്ടേ തള്ളിക്കളഞ്ഞതാണ്
ഒരോർമ്മപെടുത്തൽ അഖിൽ കുറിച്ച്. കൂടാതെ മുൻപ് നടൻ നടത്തിയ മീ ടു പരാമർശത്തിൽ പറഞ്ഞ 
മറുപടി പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ രംഗപ്രവേശം ചെയ്യ്തിരിക്കുന്നത്.

കൈവിട്ട ആയുധം വാ വിട്ട വാക്ക് ഓർത്താൽ നന്ന് എന്നായിരുന്നു അന്നത്തെ അഖിലിന്റെ പ്രതികരണം.
ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ കഴിഞ്ഞ ദിവസം വിനായകൻ നടത്തിയ പ്രതികരണം  ആരാണ്ഉ മ്മൻ ചാണ്ടി,
എന്തിനാടോ മൂന്നു ദിവസം നിറുത്തിയിട്ട് പോ, പത്രക്കാരോട് ആണ് പറയുന്നത്, എന്റെ അച്ഛനും
ചത്ത്, നിങ്ങളുടെ അച്ഛനും ചത്ത് , അതിന് ഞങ്ങൾ ഇപ്പോൾ എന്ത് ചെയ്യണം നല്ലവനാണെന്നു 
നിങ്ങൾ വിചാരിക്കും എന്നാൽ ഞാൻ വിചാരിക്കില്ല ,കരുണാകരനറെ കാര്യം നോക്കിയാൽ അറിയാമല്ലോ
എന്നായിരുന്നു വിനായകന്റെ പ്രതികരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/akhil1.jpg?resize
=487%2C359&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/akhil2-1.jpg?resize
=435%2C292&ssl=1)

എന്നാൽ നടൻ നടത്തിയ ഈ പ്രസ്താവനക്കെതിരെ വ്യപകമായി പ്രതിഷേധം ഉയർന്നിരുന്നു, പിന്നാലെ
നടൻ പോസ്റ്റ് പിൻവലിച്ചു, നടനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തു ഉടലെ നടക്കുന്നത്.
നടനെതിരെ കോൺഗ്രസ് നേതാക്കൾ ഡി ജി പി ക്കും, സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vinayakan1-1.jpg?
resize=1080%2C558&ssl=1)
